ഫിൻടെക് കമ്പനിയുടെ വിവരങ്ങൾ ചോർത്തി 12.51 കോടി തട്ടി; ബാങ്ക് മാനേജർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ബെംഗളൂരു: ഫിൻടെക് കമ്പനിയുടെ വിവരങ്ങൾ ചോർത്തി പണം തട്ടിയ കേസിൽ ബാങ്ക് മാനേജർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. കോർപ്പറേറ്റ് ഡിവിഷൻ മാനേജർ വൈഭവ് പിദാത്യ, ഇയാളുടെ മൂന്ന് കൂട്ടാളികൾ എന്നിവരാണ് പിടിയിലായത്. ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രീം പ്ലഗ് പേടെക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ക്രെഡ്) കമ്പനിയിൽ നിന്ന് 12 കോടിയിലധികം രൂപ പ്രതികൾ തട്ടിയെന്നാണ് കേസ്. ഡ്രീം പ്ലഗ് പേടെക് നവംബറിൽ പോലീസിന് നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കമ്പനിയുടെ അക്കൗണ്ടിൽനിന്നും 12.51 കോടി രൂപ നഷ്ട്ടപെട്ടെന്നായിരുന്നു പരാതി.
ആക്സിസ് ബാങ്കിന്റെ ഇന്ദിരാനഗർ ശാഖയിലുള്ള കമ്പനിയുടെ നോഡൽ, കറന്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കമ്പനി അക്കൗണ്ടിൽനിന്നും 12.51 കോടി രൂപ ഗുജറാത്തിലെയും രാജസ്ഥാനിലെയും 17 വ്യത്യസ്‌ത ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തതായും കണ്ടെത്തി.
കമ്പനിയുടെ വിവരങ്ങളും വ്യാജ കോർപറേറ്റ് ഇന്റർനെറ്റ് ബാങ്കിങ് (സിഐബി) ഫോമുകളും വ്യാജ ഒപ്പുകളും സീലുകളും ഉപയോഗിച്ചാണ് പ്രതികൾ ഇത് ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽനിന്നും 1.83 കോടി രൂപയും രണ്ട് മൊബൈൽ ഫോണുകളും ഒരു വ്യാജ സിഐബി ഫോമും പിടിച്ചെടുത്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Four arrested including bank manager in fintech company scam
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.