ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ ഹൃദയാഘാതം; 14കാരന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ 14കാരൻ ഹൃദയാഘാതം മൂലം മരിച്ചു. മോഹിത് ചൗധരിയാണ് സ്കൂളിലെ ഓട്ടമത്സരത്തിന് പരിശീലിക്കുന്നതിനിടെ മരിച്ചത്. യു.പിയിലെ അലിഗഢ് ജില്ലയിലെ സിരൗളി ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. രണ്ട് റൗണ്ട് കൂട്ടുകാരോടൊപ്പം ഓടിയ മോഹിത് ചൗധരി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ മോഹിത്തിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എത്തുമ്പോഴേക്കും മോഹിത് ചൗധരി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ ഏഴിന് സ്കൂളില്‍ നടക്കുന്ന കായിക മത്സരത്തിന് വേണ്ടിയാണ് മോഹിത് പരിശീലനത്തിന് ഇറങ്ങിയത്. ഈ വർഷം ആഗസ്റ്റിലാണ് റോഡപകടത്തില്‍ മോഹിത്തിന്റെ പിതാവ് മരിച്ചത്.
TAGS : LATEST NEWS
SUMMARY : A heart attack while training for a race; A tragic end for the 14-year-old
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.