രേണുകസ്വാമി കൊലക്കേസ്; ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന് അനുവദിച്ച ഇടക്കാല ജാമ്യത്തെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (എസ്എല്‍പി) ഫയല്‍ ചെയ്തു. നടന് ഒക്ടോബര്‍ 30 ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് ജാമ്യം അനുവദിച്ചത്.
വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ കേസില്‍ വാദം കേള്‍ക്കുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന സുഹൃത്ത് പവിത്ര ഗൗഡ ഉള്‍പ്പെടെ 15 കൂട്ടുപ്രതികള്‍ക്കൊപ്പം ജൂണ്‍ 11 നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 9 ന് സുമനഹള്ളിയിലെ വെള്ളച്ചാട്ടത്തിന് സമീപം 33 കാരനായ രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ദര്‍ശന്റെ ആരാധകനായ രേണുകസ്വാമി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു.
ഇതില്‍ പ്രകോപിതനായ ദര്‍ശനും കൂട്ടാളികളും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ശേഷം പരപ്പന അഗ്രഹാര ജയിലില്‍ നടന് പ്രത്യേക പരിഗണന ലഭിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ താരത്തെ ബെള്ളാരി ജയിലിലേക്ക് മാറ്റിയിരുന്നു.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Karnataka govt approach supreme court against bail given to Darshan
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.