ഐഎസ്എൽ; ജംഷഡ്പുർ എഫ്സിയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്


ഹൈദരാബാദ്: ഐഎസ്എല്ലില്‍ വീണ്ടും പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ജംഷഡ്പുർ എഫ്‌സിയുമായി നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ജംഷഡ്പുര്‍ എഫ്സി കീഴടക്കി. പ്രതീക് ചൗധരിയാണ് ജംഷ്ഡ്പൂരിനായി ഗോള്‍ നേടിയത്.

ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ കേരളം പത്താം സ്ഥാനത്താണ്. പരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറെയെ പുറത്താക്കിയതിനുശേഷം കളിച്ച ആദ്യ മത്സരത്തില്‍ മുഹമ്മദന്‍സിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ എവേ മത്സരത്തില്‍ വിജയം മാത്രം തുടരാന്‍ ടീമിനായില്ല. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ കളി മാറി.

61-ാം മിനിറ്റില്‍ എതിർ ടീം മുന്നിലെത്തി. പ്രതീക് ചൗധരിയിലൂടെ ജംഷഡ്പുര്‍ ഗോള്‍ കണ്ടെത്തിയതോടെ കേരളം പ്രതിരോധത്തിലായി. പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. ഇതോടെ പതിനാല് മത്സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമായി 10-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും അഞ്ച് തോല്‍വിയുമടക്കം 21 പോയന്റോടെ ജംഷഡ്പുര്‍ നാലാം സ്ഥലത്താണ്.

TAGS: |
SUMMARY: Jamshedpur fc beats Kerala blasters in isl


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!