കേരളസമാജം പാലിയേറ്റീവ് കെയർ ഉദ്ഘാടനം ചെയ്തു


ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജത്തിന്റെ കാരുണ്യപ്രവർത്തനമായ ‘സ്നേഹസാന്ത്വന'ത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ പദ്ധതി (ഗൃഹകേന്ദ്രിത പരിചരണം) ആരംഭിച്ചു. ബി.ടി.എം. ലേ ഔട്ടിലെ ആശ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, സിറ്റി സോൺ ചെയർമാൻ കെ. വിനേഷ്, കൺവീനർ പ്രസീദ് കുമാർ, ജോസ് ലോറൻസ്, വനിതാവിഭാഗം ചെയർപേഴ്‌സൺ ലക്ഷ്മി ഹരികുമാർ, കൺവീനർ സനിജാ ശ്രീജിത്ത്, സോൺ നേതാക്കളായ രാധാകൃഷ്ണൻ, സുരേഷ് കുമാർ, രാജശേഖരൻ, രാജീവ്, ജോർജ് തോമസ്, വി.ടി. തോമസ്, രാജഗോപാൽ, ശ്രീജിത്ത്, അമൃതാ സുരേഷ്, സുധാ വിനേഷ് തുടങ്ങിയവർ പങ്കെടുത്തു.

ആശ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡോ. ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘം എസ്.ജി. പാളയത്തുള്ള ഒരു രോഗിയുടെ വീട്ടിലെത്തി പരിചരണവും നിർദേശങ്ങളും നൽകി.

ക്യാന്‍സര്‍, പക്ഷാഘാതം, നട്ടെല്ലിനു ക്ഷതം, നാഡി സംബന്ധമായ രോഗങ്ങള്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, കടുത്ത മാനസിക രോഗങ്ങള്‍, പ്രമേഹം, വര്‍ദ്ധക്യജന്യ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും മറ്റ് നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും കിടപ്പിലായ വര്‍ക്കും ഗൃഹകേന്ദ്രീകൃത ചികിത്സയും പരിചരണവും ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച വ്യക്തികള്‍ക്കും അതുവഴി ദുരിതമനുഭവിക്കുന്ന കുടുംബത്തിനും ആവശ്യമായ പരിചരണവും പരിശീലനവും നല്‍കുക, പുറമേ ഇവര്‍ക്ക് പരിചരണത്തിനാവശ്യമായ പരിചരണോപകരണങ്ങളും മരുന്നുകളും ആവശ്യമുള്ളിടത്ത് എത്തിച്ചുകൊടുക്കുന്ന കര്‍മ്മ പദ്ധതിക്കാണ് കേരളസമാജം രൂപം നല്‍കുന്നതെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമർ വൈസ് പ്രസിഡന്റ് പി കെ സുധീഷ് എന്നിവർ അറിയിച്ചു.

ഇന്ദിരാ നഗറിലുള്ള കേരളസമാജം ഓഫീസ് കേന്ദ്രമാക്കി യായിരിക്കും പദ്ധതി നടപ്പാക്കുക. നിലവില്‍ സ്നേഹ സാന്ത്വനം പരിപാടിയുടെ ഭാഗമായി രണ്ട് ആംബുലന്‍സുകളും 9 ഡയാലിസിസ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക് +91 98454 39090, 9845222688.

TAGS :

 


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!