ദച്ചിഗാം മേഖലയിൽ ആക്രമണം; കൊല്ലപ്പെട്ടത് ലഷ്‌കർ-ഇ-തൊയ്ബയിലെ ഭീകരന്‍
ശ്രീനഗർ: ദച്ചിഗാം മേഖലയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഗംഗാഗീറിലെ ടണൽ നിർമാണം നടക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിൽ പങ്കുള്ള ലഷ്‌കർ-ഇ-തൊയ്ബ ഭീകരനെന്ന് ഇന്ത്യന്‍ സൈന്യം. ദച്ചിഗാം വനമേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരന്‍ ജുനൈദ് അഹമ്മദ് ഭട്ട് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഒക്‌ടോബറിലാണ് ജമ്മു കശ്‌മീരിലെ ഗഗാംഗീറിൽ തുരങ്കനിർമാണ സ്ഥലത്തിന് സമീപം ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു ഡോക്‌ടറും ആറ് തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച രാത്രിയാണ് സുരക്ഷാ സേന ദച്ചിഗാമിന്‍റെ മുകൾ ഭാഗത്ത് കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചത്. സുരക്ഷാ സേനയുടെ തിരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ജുനൈദ് അഹമ്മദ് ഭട്ട് എൽഇടി കാറ്റഗറി എ വിഭാഗത്തില്‍പ്പെട്ട ഭീകരനാണെന്ന് തിരിച്ചറിഞ്ഞതായി കശ്‌മീർ സോൺ പോലീസ് പറഞ്ഞു. ഗഗാംഗീർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ നിരവധി സിവിലിയൻ കൊലപാതകങ്ങളിലും ഭീകരാക്രമണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും കശ്‌മീർ സോൺ പോലീസ് പറഞ്ഞു.
TAGS: NATIONAL | ATTACK
SUMMARY: LeT terrorist involved in October's Gagangir attack killed in Srinagar
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.