നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി
താരങ്ങളായ നാഗചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായി. നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന അക്കിനേനിയാണ് വിവാഹ ചിത്രങ്ങള്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
‘ശോഭിതയും നാഗചൈതന്യയും ഒരുമിച്ച് ഈ മനോഹരമായ അധ്യായം ആരംഭിക്കുന്നത് കാണുന്നത് എനിക്ക് വൈകാരികമായ ഒരു നിമിഷമാണ്. എൻ്റെ പ്രിയപ്പെട്ട ചായ്ക്ക് (നാഗചൈതന്യയും) അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട ശോഭിതയ്ക്ക് കുടുംബത്തിലേക്ക് സ്വാഗതം-നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവന്നു' – നാഗാർജുന എക്സില്‍ കുറിച്ചു.
Watching Sobhita and Chay begin this beautiful chapter together has been a special and emotional moment for me. 🌸💫 Congratulations to my beloved Chay, and welcome to the family dear Sobhita—you've already brought so much happiness into our lives. 💐
This celebration holds… pic.twitter.com/oBy83Q9qNm
— Nagarjuna Akkineni (@iamnagarjuna) December 4, 2024
സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത എത്തിയതെങ്കില്‍ പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായിരുന്നു നാഗചൈതന്യയുടെ എൻട്രി. രാജമൗലി, പ്രഭാസ് ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അല്ലു അര്‍ജുന്‍,ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയ തെലുഗിലെ സൂപ്പർ താരങ്ങള്‍ പങ്കെടുത്തു.
ഈ വർഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്. നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. 2017ലായിരുന്നു സാമന്തയുമായുള്ള നാഗചൈതന്യയുടെ വിവാഹം. തെലുങ്ക് ആചാര പ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരവുമാണ് അന്ന് വിവാഹം നടന്നത്.
TAGS : NAGA CHAITHNYA | MARRIAGE
SUMMARY : Naga Chaitanya and Sobhita Dhulipala got married
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.