നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് എല്ലാ ദിവസവും രാവിലെ 8.30 ന്


കോഴിക്കോട്: നവകേരള ബസ് നാളെ സർവീസ് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 8.30 ന് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കും തിരികെ രാത്രി 10.30നുമാണ് സർവീസ്. 11 സീറ്റുകളാണ് അധികമായി ബസില്‍ ഘടിപ്പിച്ചിരിക്കുന്നത്. നവീകരണം പൂർത്തിയാക്കിയ നവ കേരള ബസ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചിരുന്നു.

രാവിലെ എട്ടു മുപ്പതിന് കോഴിക്കോട് നിന്നും സർവീസ് ആരംഭിക്കുന്ന ബസ് വൈകിട്ട് നാലരയോടെ ബെംഗളൂരുവില്‍ എത്തും. തിരികെ രാത്രി 10 30 ന് യാത്ര തിരിക്കുന്ന ബസ്സ് പിറ്റേ ദിവസം പുലർച്ചെ നാലരയോടെ കോഴിക്കോട് എത്തും. നിലവില്‍ ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.

പ്രീമിയം സർവീസ് ആയാണ് നവ കേരള ബസ് ഓടുന്നത്. എസ്‌കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി പകരം മുന്നിലൂടെ കയറാവുന്ന സംവിധാനമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ശൗചാലയം ബസില്‍ നിലനിർത്തിയിട്ടുണ്ട്. കല്‍പ്പറ്റ, സുല്‍ത്താൻബത്തേരി, മൈസൂർ എന്നിവിടങ്ങളിലാണ് ബസ്സിന് സ്റ്റോപ്പ് ഉള്ളത്.

TAGS :
SUMMARY : Navakerala bus to start service tomorrow: Kozhikode to at 8.30 am every day


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!