നുണപ്രചരണം: പി വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ശശി
കൊച്ചി: നിലമ്പൂർ എംഎല്‍എ പി.വി അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പി. ശശിക്കെതിരെ അൻവർ ഉയർത്തിയ ഗുരുതര ആരോപണങ്ങങ്ങള്‍ക്കെതിരായാണ് പി. ശശിയുടെ നടപടി.
അൻവർ നുണകള്‍ മാത്രം പറഞ്ഞുനില്‍ക്കേണ്ട ഗതികേടിലാണ്, എന്ത് തെളിവാണുള്ളത്, താൻ നവീൻ ബാബുവിനെ ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്യ്തിട്ടില്ല, അൻവർ നിരത്തുന്നത് ദുരാരോപണങ്ങളാണ്. നിയമനടപടി സ്വീകരിക്കും എന്നാണ് പി. ശശി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത, നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്ബൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രസ്താവന.
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല. ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ദുരൂഹ ഇടപാടുകള്‍ കണ്ണൂർ എഡിഎം നവീൻ ബാബുവിന് അറിയാമായിരുന്നു എന്നാണ് ഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ പി വി അൻവർ ആരോപിച്ചത്. പി ശശിയുടെ സമ്മർദ്ദത്തെക്കുറിച്ച് നവീൻ കുടുംബത്തെ അറിയിച്ചിരുന്നു. ശശിയുടെ ഇടപെടല്‍ കാരണം ജോലി ചെയ്യാൻ നവീൻ ബാബുവിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരും. ശശിയുടെ പങ്ക് അന്വേഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും വാർത്താസമ്മേളനത്തില്‍ പി വി അൻവർ വ്യക്തമാക്കിയിരുന്നു.
TAGS : LATEST NEWS
SUMMARY : P Sasi will take legal action against P V Anwar
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.