ലഹരി വില്‍പ്പന തടയല്‍; ‘ഡ്രഗ് ഫ്രീ കർണാടക’ആപ്പുമായി പോലീസ്


ബെംഗളൂരു : സംസ്ഥാനത്ത് ലഹരി വിൽപ്പന, ലഹരി കടത്ത് എന്നിവ തടയുന്നതിനായി ‘ഡ്രഗ് ഫ്രീ കർണാടക'എന്ന മൊബൈൽ ആപ്പുമായി പോലീസ്. ലഹരി നിർമാണം, കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ സംബന്ധിച്ച ഏത് വിവരങ്ങളും പൊതുജനങ്ങൾക്ക് ആപ്പ് വഴി പോലീസിനെ അറിയിക്കാം.

പൊതുജനങ്ങൾക്ക് മൊബൈൽ ഫോണുകളിലേക്ക് ആപ്പ് ഡൗൺലോഡ് ചെയ്ത് ഇംഗ്ലീഷിലോ കന്നഡയിലോ വിവരങ്ങൾ പങ്കുവെക്കാം. നൽകുന്ന ഓരോ വിവരങ്ങളും ലോക്കൽ പോലീസ്, ബെംഗളൂരു, മംഗളൂരു, കലബുറഗി, ബെലഗാവ്, ഹുബ്ബള്ളി, മൈസൂരു എന്നിവിടങ്ങളിലെ ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർക്കും ബന്ധപ്പെട്ട പോലീസ് സൂപ്രണ്ടുമാർക്കും കൈമാറും. അതേസമയം വിവരങ്ങള്‍ നല്‍കുന്ന ആളുകളെ കുറിച്ചുള്ള  വിവരങ്ങൾ പോലീസ് രഹസ്യമാക്കും. വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് പോലീസ് തുടർ നടപടികളിലേക്ക് കടക്കും.

നർകോട്ടിക്സ് നിയമങ്ങൾ, ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷകൾ, പിഴകൾ, പൊതുജനം സ്വീകരിക്കേണ്ട മുൻ കരുതലുകൾ. ലഹരി ഉപഭോഗത്തിന്റെ ദോഷഫലങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ആപ്പിൽ ലഭ്യമാണ്.

TAGS :
SUMMARY : Prohibition of sale of intoxicants; with ‘Drug Free ' app


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!