സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ
ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ. ദക്ഷിണ പശ്ചിമ റെയിൽവേയിൽ (എസ്‌ഡബ്ല്യുആർ) ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും നാഗർഭാവി സ്വദേശിയുമായ ഗോവിന്ദരാജുവാണ് (49) പിടിയിലായത്.
ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സഹായം വാഗ്ദാനം ചെയ്ത് ഗോവിന്ദരാജു പണം തട്ടിയെടുത്തിരുന്നതായി പോലീസ് പറഞ്ഞു. കർണാടക അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്), പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർ (പിഡിഒ) തുടങ്ങിയ മത്സരപരീക്ഷകൾ എഴുതിയിരുന്നവരെയാണ് ഇയാൾ തട്ടിപ്പിന് ഇരകളാക്കിയത്. ജോലി എളുപ്പത്തിൽ ലഭ്യമാക്കാനും, പരീക്ഷയുടെ ഉത്തരങ്ങൾ മുൻകൂട്ടി നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.
ഇതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങളാണ് ഗോവിന്ദരാജു ഈടാക്കിയിരുന്നത്. പിഡിഒ തസ്തികയ്ക്ക് 25 ലക്ഷം രൂപയും കെഎഎസ് പ്രിലിമിനറി പാസാക്കുന്നതിന് 50 ലക്ഷം രൂപയുമാണ് വാങ്ങിയിരുന്നത്. പോലീസ് പരിശോധനയിൽ ഇയാളുടെ ഒരു വീട്ടിൽ നിന്ന് 46 പേരുടെ സർട്ടിഫിക്കറ്റുകളും, ബ്ലാങ്ക് ചെക്കുകളുടെ, ആധാർ കോപ്പികളും മറ്റ് അനുബന്ധ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
TAGS: BENGALURU | ARREST
SUMMARY: Bengaluru police nab senior railway officer for cheating govt job aspirants
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.