ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ എന്നും പ്രചോദനം- കെ.കെ. ശൈലജ
ബെംഗളൂരു: ബ്രിട്ടീഷ് വിരുദ്ധ ജന്മിത്ത വിരുദ്ധ കയ്യൂർ പോലുള്ള ത്യാഗപൂർണമായ കമ്മ്യൂണിസ്റ്റ് സമര കഥകൾ വീട്ടിലെ മുത്തശ്ശിമാരിൽ നിന്ന് കേട്ടു വളർന്നതെന്നും തന്നെ കമ്മ്യൂണിസ്റ്റ് ആക്കുന്നതിൽ അത് വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും കെ.കെ. ശൈലജ എം.എൽ.എ. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന ഓർമ്മക്കുറിപ്പിന്റെ കന്നഡ വിവർത്തനം പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ശൈലജ.
ജാതി-ജന്മി-നാടുവാഴിത്ത കാലത്തെ ക്രൂരതകൾ അനുഭവിക്കേണ്ടി വന്ന പാവപ്പെട്ടവരോട് അതൊക്കെ ദൈവ ഇച്ഛയാണെന്ന് പഠിപ്പിക്കുന്നത് കേട്ടപ്പോൾ കുറച്ചു പേർക്ക് സുഖ ജീവിതവും ഭൂരിപക്ഷം പേർക്ക് കഷ്ടവും ഒരു ദൈവവും വിധിക്കാൻ സാധ്യത ഇല്ലെന്നും തനിക്ക് തോന്നിത്തുടങ്ങിയതും ബാല്യത്തിലാണെന്ന് ശൈലജ പറഞ്ഞു. വിവേചനങ്ങൾക്കും കഷ്ടങ്ങൾക്കും അനീതികൾക്കുമെതിരെയുള്ള കമ്മ്യൂണിസ്റ്റ് പോരാട്ടങ്ങളാണ് ആരോഗ്യ മേഖലയിലും മറ്റെല്ലാ മേഖലകളിലും കേരളത്തെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിലും കോവിഡ് കാലത്ത് ലോകശ്രദ്ധ പിടിച്ചു പറ്റിയ നിലയിലേക്കുയർത്തിയതെന്നും അവര്‍ പറഞ്ഞു.
നിപ വൈറസ് ബാധിച്ച കുടുംബത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടു വന്നപ്പോൾ ഡോക്ടർമാർ അടക്കമുള്ള വൈദ്യലോകം ഞെട്ടിവിറച്ചു നിൽക്കുകയായിരുന്നെന്നും താൻ അവർക്ക് ധൈര്യവും ഉത്തരവാദിത്ത ബോധവും പകർന്നു നൽകുകയായിരുന്നെന്നും ഇതിന് തന്റെ സയൻസ് പശ്ചാത്തലം സഹായമായിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
കോവിഡ് കാലത്ത് മിറ്റിഗേഷൻ രീതിയാണ് വേണ്ടതെന്നു പ്രതിപക്ഷം ബഹളം വെച്ചിരുന്നെന്നും അത് പിന്തുടർന്നിരുന്നുവെങ്കിൽ കേരളത്തിൽ ജനങ്ങൾ അവശേഷിക്കില്ലായിരുന്നെന്നും അവര്‍ പറഞ്ഞു.
ഡോ. എച്ച്.എസ്. അനുപമയാണ് കൃതി കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയത്. ബസവനഗുഡി നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഡോ. വസുന്ധര ഭൂപതി പുസ്തകം പ്രകാശനം ചെയ്തു. ഡോ. എച്ച്.എസ്. അനുപമ, ഡോ. എ. അനിൽകുമാർ, പ്രസന്ന സാലിഗ്രാമ, മഹന്തേഷ്, കെ.എസ്. വിമല തുടങ്ങിയവരും സംസാരിച്ചു. പുസ്തകപ്രീതി, സാർവത്രിക ആരോഗ്യ ആന്തോളന കർണാടക, ക്രിയ മാധ്യമ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
TAGS : KK SHAILAJA MLA
SUMMARY : Release of the Kannada translation of the memoir ‘My Life as a Comrade'
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.