സംഭല്‍ സന്ദര്‍ശനം; രാഹുലിനെയും പ്രിയങ്കയെയും യു.പി പോലീസ് വഴിയിൽ തടഞ്ഞു

ന്യൂഡൽഹി: ഷാഹി ജുമാ മസ്‌ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും ഗാസിപൂർ അതിർത്തിയിൽ തടഞ്ഞ് യുപി പോലീസ്. അതിർത്തിയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട് . യു.പി പൊലീസ് റോഡ‍് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തിൽ തുടരുകയാണ്. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ ഗാസിപൂർ അതിർത്തിയിലാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞത്. റോഡിൽ ബാരിക്കേഡ് നിരത്തിയും പോലീസ് ബസ് കുറുകെയിട്ടുമാണ് തടസ്സം സൃഷ്ടിച്ചത്.
#WATCH | Lok Sabha LoP and Congress MP Rahul Gandhi at the Ghazipur border where he along with other Congress leaders have been stopped by Police on their way to violence-hit Sambhal. pic.twitter.com/HFu9Z4q07z
— ANI (@ANI) December 4, 2024
സംഭൽ സന്ദർശിച്ചാൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യു.പി ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇത് വകവെക്കാതെയാണ് രാഹുലും സംഘവും ഇന്ന് രാവിലെ 10 മണിയോടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. യുപി പിസിസി അധ്യക്ഷന്‍ അജയ് റായും യു.പിയിലെ കോണ്‍ഗ്രസ് എം.പിമാരും കെ.സി.വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്. പോലീസ് വഴിയടച്ചതോടെ ഗാസിപ്പൂരില്‍ വന്‍ ഗതാഗതകുരുക്കാണ്. കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനനിരയുണ്ട്. ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് ജനരോഷം ഉയര്‍ത്താനാണ് പോലീസ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.
TAGS : SAMBHAL MOSQUE | UP POLICE | RAHUL GANDHI
SUMMARY : Sambhal Yatra, Rahul and Priyanka were stopped on the way by UP Police




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.