‘സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യും’, നിമിഷപ്രിയയുടെ വധശിക്ഷയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രം


യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ പ്രതികരണം.

‘യെമനില്‍ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത് സംബന്ധിച്ച്‌ കേന്ദ്രസർക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിയയുടെ കുടുംബം സാധ്യമായ വഴികളെല്ലാം തേടുകയാണെന്ന് മനസിലാക്കുന്നു. അവരുടെ മോചനത്തിനായി ശക്തമായ ഇടപെടല്‍ ഉണ്ടാകും', വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ദീർ ജെയ്സ്വാള്‍ പറഞ്ഞു.

വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ചർച്ചകള്‍ക്കായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയെ 5 മാസം മുമ്പ് യെമൻ തലസ്ഥാനമായ സനായിലെത്തിച്ചിരുന്നു. അതിനിടയിലാണ് വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്. യെമൻ പൗരനായ തലാല്‍ അബ്ദുമഹ്ദിയ കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യമനില്‍ നഴ്സായിരുന്നു നിമിഷ പ്രിയ. ഇവിടെ ക്ലിനിക്ക് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ. ഇതിനിടയില്‍ സഹായിക്കാമെന്ന് പറഞ്ഞാണ് തലാല്‍ കൂടെ കൂടിയത്. തുടർന്ന് ക്ലിനിക്കിലെ പണം ഇയാള്‍ കൈവശപ്പെടുത്താൻ തുടങ്ങി. മാത്രമല്ല നിമിഷ പ്രിയയെ ക്രൂരമായി ആക്രമിക്കാനും തുടങ്ങി. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.

നിമിഷ പ്രിയയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നതായും വാർത്തകളുണ്ട്. ഈ വിവാഹം സാങ്കേതികം മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്. കൊലയ്ക്ക് പിന്നാലെ തന്നെ നിമിഷ പ്രിയയുടെ യെമൻ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 2020 ലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. വിധിക്കെതിരായി അപ്പീല്‍ നല്‍കിയെങ്കിലും വിവിധ കോടതികള്‍ ആവശ്യം തള്ളി. തുടർന്ന് വധശിക്ഷ ഒഴിവാക്കാനായി തലാലിന്റെ കുടുംബവുമായി നിമിഷ പ്രിയയുടെ കുടുംബം ചർച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും വിജയിച്ചില്ല. അതേസമയം നിമിഷ പ്രിയയുടെ മോചനത്തിനായി നല്‍കേണ്ട പണം നല്‍കുന്നതില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കമ്മിറ്റി പരാജയപ്പെട്ടതായി വിമർശനങ്ങള്‍ ശക്തമാണ്.

മാപ്പപേക്ഷ ചര്‍ച്ചകളുടെ രണ്ടാംഗഡുവായി നല്‍കേണ്ട പണം കമ്മിറ്റി യഥാസമയം കൈമാറിയില്ലെന്നും ഇതോടെ തലാലിന്റെ കുടുംബത്തിന് ചർച്ചകളില്‍ വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്നും കുടുംബം ആരോപിച്ചു. ചർച്ചകള്‍ക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറായിരുന്നു കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആദ്യഗഡുവായി 19,871 ഡോളർ മാത്രമാണ് കൈമാറിയിരുന്നത്.

TAGS :
SUMMARY : ‘All possible help will be provided', the Center clarified its stance on Nimishipriya's execution


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!