സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം


ഇറ്റാനഗർ: സ്വകാര്യ സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിൽ നഹർലഗുണിലാണ് സംഭവം. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്കാണ് തകർന്നുവീണത്. വിദ്യാർഥികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ നഹർലാഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്ന് വിദ്യാർഥികളും ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. ആറ്, ഏഴ് ക്ലാസിലെ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.

സ്‌കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. വാട്ടർ ടാങ്കിന്റെ ശേഷി കവിഞ്ഞതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

TAGS: |
SUMMARY: Three students die as Arunachal school's overhead water tank collapses, falls on them


Post Box Bottom AD3 S vyasa
Post Box Bottom AD4 ocean
Post Box Bottom Depaul

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!