ഉത്ര വധക്കേസ്: പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല ജാമ്യം
കൊച്ചി: ഉത്ര വധക്കേസില്‍ വ്യാജ മെഡിക്കല്‍ സർട്ടിഫിക്കറ്റ് നല്‍കി പരോളിന് ശ്രമിച്ചെന്ന കേസില്‍ പ്രതി സൂരജിന്റെ മാതാവിന് ഇടക്കാല മുൻകൂർ ജാമ്യം. പൂജപ്പുര ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ എടുത്ത കേസിലാണ് ജാമ്യം. മുൻകൂർ ജാമ്യ ഹർജിയില്‍ കോടതി സർക്കാരിൻ്റെ നിലപാട് തേടി. മെഡിക്കല്‍ സർട്ടിഫിക്കറ്റ് സൂരജിന്റെ അമ്മ രേണുക തിരുത്തിയെന്ന് കണ്ടെത്തിയിരുന്നു.
അടിയന്തര പരോള്‍ ആവശ്യപ്പെട്ടുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റില്‍ സൂരജിന്റെ അച്ഛന് ഗുരുതരരോഗമാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നിയ ജയില്‍ അധികൃതർ സർട്ടിഫിക്കറ്റ് നല്‍കിയ ഡോക്‌ടറോട് കാര്യങ്ങള്‍ ചോദിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചുകൊടുത്തു. സർട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതരരോഗമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്‌ടർ അറിയിച്ചു.
രേഖ വ്യാജമാണെന്ന് വ്യക്തമായതോടെ സൂപ്രണ്ട് സൂരജിനെതിരെ പൂജപ്പുര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പുറത്തുനിന്നുള്ള ആളാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നാണ് വിവരം. സൂരജിന്റെ അമ്മയായിരുന്നു സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തില്‍ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. വ്യാജരേഖയുണ്ടാക്കാൻ സഹായിച്ചവരെയും കണ്ടെത്തും.
പരോള്‍ ലഭിക്കാൻ വ്യാജ രേഖയുണ്ടാക്കി നല്‍കുന്ന സംഘം ഇതിന് പിന്നിലുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജ് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
TAGS : LATEST NEWS
SUMMARY : Utra murder case: Suraj's mother granted interim bail
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.