സെയ്‌ഫ് അലിഖാന്റെ 15000 കോടിയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയേക്കും


ഭോപാല്‍: പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തു ശത്രുസ്വത്തായി പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ നല്‍കിയ ഹരജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. ഇന്ത്യയിലെ നവാബ് കുടുംബമായ പട്ടൗഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന, ഭോപാലിലെ കൊഹേഫിസ മുതല്‍ ചിക്‌ലോദ് വരെ നീണ്ടുകിടക്കുന്ന ചരിത്രപ്രാധാന്യമുള്ള 15,000 കോടി രൂപ വിലവരുന്ന സ്വത്തുവകകളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. സ്വത്തുക്കൾ സർക്കാർ ഏറ്റെടുക്കുമെന്നാണ് സൂചന. അതേസമയം ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സെയ്ഫ് അലിഖാന്റെ കുടുംബം അറിയിച്ചു.

ഭോപ്പാല്‍ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകള്‍ ആബിദ സുല്‍ത്താന്‍ പാക്കിസ്ഥാനിലേക്ക് ചേക്കേറിയിരുന്നു. സെയ്‌ഫിന്റെ മാതാവിന്റെ മൂത്ത സഹോദരിയാണ് ആബിദ. ആബിദ പാകിസ്ഥാൻ പൗരത്വം നേടിയെങ്കിലും സെയ്‌ഫിന്റെ മാതാവ് വഴി പട്ടൗഡി കുടുംബത്തിലേക്ക് ഈ സ്വത്തുക്കൾ എത്തി. സെയ്ഫ് അലി ഖാന്‍ കുട്ടിക്കാലം ചെലവഴിച്ച ഫഌഗ് സ്റ്റാഫ് ഹൗസ്, നൂര്‍ ഉസ് സബാഹ് കൊട്ടാരം, ദാറുസലാം, ഹബീബി ബംഗ്ലാവ്, അഹമദാബാദ് പാലസ്, കൊഹെഫിസ കൊട്ടാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാൽ വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് പോയി അവിടത്തെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെ ശത്രുസ്വത്തായി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.

2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാനു നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടിസ്. 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു.

TAGS :
SUMMARY : 15,000 crores of Saif Ali Khan's assets may be confiscated by the government


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!