തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 8,500 രൂപ; വാഗ്ദാനവുമായി കോണ്‍ഗ്രസ്

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസം 8,500 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ‘യുവ ഉഡാൻ യോജന' പദ്ധതി പ്രകാരം ഒരുവർഷത്തേക്കായിരിക്കും സാമ്പത്തിക സഹായം നല്‍കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. ‘ഫെബ്രുവരി അഞ്ചിന് ഡല്‍ഹിയിലെ ജനങ്ങള്‍ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കുകയാണ്. ഈ അവസരത്തില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പുതിയ ഗ്യാരണ്ടികള്‍ അവതരിപ്പിക്കുകയാണ്. വിദ്യാസമ്പന്നരായ, തൊഴിരഹിതരായ യുവാക്കള്‍ക്ക് ഒരുവർഷത്തേയ്ക്ക് മാസം 8,500 വീതം നല്‍കാൻ ഞങ്ങള്‍ തീരുമാനിച്ചു. ഇതൊരു സാമ്പത്തിക സഹായം മാത്രമല്ല. പരിശീലനം ലഭിച്ചിട്ടുള്ള മേഖലയില്‍തന്നെ അവരെ ഉള്‍കൊളളിക്കാൻ ഞങ്ങള്‍ ശ്രമിക്കും'- സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
പ്യാരി ദീദീ യോജനയ്ക്ക് കീഴില്‍ യോഗ്യരായ വനിതകള്‍ക്ക് മാസം 2,500 രൂപയുടെ ധനസഹായം, ജീവൻ രക്ഷാ യോജനയിലൂടെ ഡല്‍ഹി നിവാസികള്‍ക്ക് 25 ലക്ഷം രൂപവരെ ആരോഗ്യ ഇൻഷുറൻസ് കവറേജ് എന്നിവ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് മൂന്നാമത്തെ ഗ്യാരണ്ടിയും പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രകടന പത്രിക ഇതുവരെ പുറത്തിറക്കിയിട്ടില്ലെങ്കിലും, ക്ഷേമ പദ്ധതികളിലും സാമ്പത്തിക പ്രോത്സാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഞ്ച് ഗ്യാരണ്ടികള്‍ പാർട്ടി വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. 2015ലെയും 2020ലെയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 67 സീറ്റുകളും 62 സീറ്റുകളും നേടിയാണ് ആം ആദ്‌മി പാർട്ടി വിജയിച്ചത്. ബിജെപി മൂന്ന് സീറ്റുകളും എട്ട് സീറ്റുകളും നേടിയപ്പോള്‍ കോണ്‍ഗ്രസ് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.
TAGS : CONGRESS
SUMMARY : 8,500 per month for unemployed youth; Congress with a promise




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.