ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ നാലുനിലക്കെട്ടിടം തകര്‍ന്നുവീണു. ബുരാരിയിലെ ഓസ്‌കർ പബ്ലിക് സ്‌കൂളിന് സമീപമുള്ള കൗശിക് എൻക്ലേവിൽ ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് സംഭവം. ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേരെ രക്ഷപെടുത്തി. 15ഓളംആളുകൾ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

#WATCH | Several fire tenders and Ambulances reach Delhi's Burari area where a building collapsed. Several people are feared trapped.

Details awaited. pic.twitter.com/YjiaYn4y3t
— ANI (@ANI) January 27, 2025

കെട്ടിടത്തിന്റെ ബലഹീനതയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നടന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നതായി നോർത്ത് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാജ ബന്തിയ അറിയിച്ചു. ഒമ്പതോളം അഗ്നിശമന സേന യൂണിറ്റ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിയോടെയാണ് കെട്ടിടം തകർന്നു വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം', ഡൽഹി ഫയർ സർവീസ് ചീഫ് അതുൽ ഖാർഗ് പറഞ്ഞു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ എക്സിൽ കുറിച്ചു. ബുരാരി എംഎൽഎ സഞ്ജീവ് ഝാ പാർട്ടി പ്രവർത്തകരോട് ബുരാരിയിലേക്ക് രക്ഷപ്രവർത്തനത്തിന് പോവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
TAGS : DELHI | BUILDING COLLAPSE,
SUMMARY : A multi-storied building collapsed in Delhi, many people are suspected to be trapped

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.