കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം

ഗൂഡല്ലൂർ: കാട്ടാന ആക്രമണത്തിൽ ഗൂഡല്ലൂരിൽ യുവാവിന് ദാരുണാന്ത്യം. ജംഷീദ് (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ഗൂഡല്ലൂർ ദേവർഷോല മൂന്നാം നമ്പറിൽ ഇന്നലെ അർധരാത്രിയാണ് കാട്ടാന ആക്രമണമുണ്ടായത്. മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ്.
മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവാണ് ജംഷീദ്.
ഇന്ന് പുലർച്ചെ വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്കേറ്റിരുന്നു. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. വാളയാർ വാദ്യാർചള്ള മേഖലയിൽ വെച്ചായിരുന്നു ആക്രമണം. വനംവകുപ്പ് കാട്ടാനയെ തുരത്തുന്നതിനിടെ വിജയൻ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വിജയൻറെ കാലിനും ഇടുപ്പിനുമാണ് പരിക്കേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിജയനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
TAGS : ELEPHANT ATTACK
SUMMARY : A young man met a tragic end in a wild cat attack in Gudalur




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.