ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറം കെ. കെ. ഗംഗാധരന്‍ അനുസ്മരണം നാളെ

ബെംഗളൂരു: അന്തരിച്ച എഴുത്തുകാരനും വിവര്‍ത്തകനുമായ കെ. കെ. ഗംഗാധരന്റെ ഓര്‍മ്മകള്‍ പങ്കുവെക്കാനായി ബെംഗളൂരുവിലെ സാംസ്‌കാരിക പ്രമുഖര്‍ ഒത്തുകൂടുന്നു. ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച വൈകുന്നേരം 4 30 ന് കോര്‍പ്പറേഷന്‍ സര്‍ക്കിളിലെ ജിയോ ഹോട്ടലില്‍ നടക്കുന്ന ‘ഓര്‍മ്മയില്‍ കെ. കെ. ജി' എന്ന പരിപാടിയില്‍ ബെംഗളൂരുവിലെ വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ സംസാരിക്കും.
നയനന്‍ നന്ദിയോട്, സുധാകരന്‍ രാമന്തളി, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരി, കെ. കവിത, സി. പി. രാധാകൃഷ്ണന്‍, ടി.സി.സിറാജ്, പ്രമോദ് വരപ്രത്ത്, , ടി.എ. കലിസ്റ്റസ്, ആര്‍. വി. ആചാരി, ഫ്രാന്‍സിസ് ആന്റണി, ഡോ. മലര്‍വിളി കെ, നാസര്‍ നീലസാന്ദ്ര, ഷംശുദ്ദീന്‍ കൂടാളി, കാരുണ്യ ഗോപിനാഥ്, സുദേവ് പുത്തന്‍ചിറ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം അംഗമായിരുന്ന അദ്ദേഹം സംഘടനയുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് ബെംഗളൂരുവിലെ എഴുത്തുകാരുടെ രചനകളും കന്നടയിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
TAGS : KK GANGADHARAN | BANGALORE WRITERS AND ARTISTS FORUM




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.