തൊടുപുഴയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നാണ് നിഗമനം. റിട്ടയേർഡ് കോർപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. ആളൊഴിഞ്ഞ റബർ തോട്ടത്തില്‍ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡല്‍ കാർ ആണ് കത്തിയത്.
സിബിയുടെ മക്കള്‍ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സിബി കടയില്‍ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. സിബി കാറോടിച്ച് വരുന്നത് നാട്ടുകാരില്‍ ചിലരും കണ്ടിരുന്നു.
വീട്ടില്‍ നിന്ന് നാലുകിലോമീറ്റർ അപ്പുറത്താണ് സിബിയുടെ വീടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പോലീസ് സ്ഥലത്ത് പരിശോധനകള്‍ ആരംഭിച്ചു. ഫോറൻസിക് സംഘം ഉള്‍പ്പെടെ ഉടൻ സ്ഥലത്തെത്തും.
TAGS : LATEST NEWS
SUMMARY : body burnt inside a car in Thodupuzha




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.