സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സ്; ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി

ബെംഗളൂരു: പ്രമുഖ പോപ്പ് ബാൻഡായ സിഗരറ്റ്‌സ് ആഫ്റ്റർ സെക്‌സിന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. ചൊവ്വാഴ്ച ബെംഗളൂരുവിൽ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്. വേദിയിലെ സാങ്കേതിക കാരണങ്ങളാൽ ഷോ റദ്ദാക്കുന്നതായാണ് സിഗരറ്റ്സ് ആഫ്റ്റർ സെക്സ് നൽകിയ വിശദീകരണം.
ഇത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ഷോ റദ്ദാക്കിയെന്ന് അറിയിക്കുന്നത് ഹൃദയഭേദകമായെന്നും ബാൻഡ് ടീം പ്രതികരിച്ചു. അതേസമയം, അവസാന നിമിഷം ഷോ റദ്ദാക്കിയതിൽ ആരാധകർ നിരാശരായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നടക്കം പലരും ഷോയ്ക്കായി ബെംഗളൂരുവിലെത്തിയിരുന്നു. ഷോ റദ്ദാക്കിയതിനാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് അധികൃതരും സിഗരറ്റ്സ് ആഫ്റ്റർ സെക്സ് ബാൻഡ് അറിയിച്ചു. എട്ടോ പത്തോ പ്രവൃത്തിദിനങ്ങൾക്കുള്ളിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
TAGS: BENGALURU | SHOW CANCELLED
SUMMARY: Cigarettes after sex band show in Bengaluru cancelled




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.