ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നു; എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു പോലീസ്

ബെംഗളൂരു: സംസ്ഥാനത്ത് ബാങ്ക് കവർച്ച കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എടിഎമ്മുകൾക്കായി സുരക്ഷ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബെംഗളൂരു സിറ്റി പോലീസ്. എടിഎമ്മുകളുടെ നിരീക്ഷണത്തിന് അതാത് സ്റ്റേഷനുകളിലെ പോലീസ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തുമെന്ന് സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു.
എല്ലാ എടിഎമ്മുകളിലും സിസിടിവി കാമറകൾ നിർബന്ധമായും സ്ഥാപിക്കണം. കൂടാതെ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടതാണ്. രാത്രിയിൽ എടിഎമ്മുകൾക്ക് പുറത്തും അകത്തും ലൈറ്റുകൾ ഓണായിരിക്കണം. എല്ലാ എടിഎമ്മുകളും ദിവസവും പരിശോധിക്കാൻ നൈറ്റ് പട്രോളിംഗ് പോലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിശോധനയ്ക്ക് ശേഷം സെക്യൂരിറ്റി ജീവനക്കാരിൽ നിന്ന് പട്രോളിംഗ് പോലീസ് ഒപ്പുകൾ ശേഖരിക്കും. ബാങ്ക് ഉദ്യോഗസ്ഥരുമായി ലോക്കൽ പോലീസ് മാസത്തിലൊരു തവണ സുരക്ഷ അവലോകനം മീറ്റിംഗുകൾ നടത്തേണ്ടതാണ്.
ബാങ്കുകളിൽ സന്ദർശിക്കുന്ന പൊതുജനങ്ങൾക്കിടയിൽ മോഷണശ്രമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കും. പണം നിക്ഷേപിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകണം. എടിഎമ്മുകൾക്കുള്ളിൽ ഹെൽമെറ്റോ മാസ്കോ ധരിച്ച വ്യക്തികളെ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ നിർദേശിച്ചു.
TAGS: BENGALURU | GUIDELINES
SUMMARY: Bengaluru police issue guidelines for ATM security in view of thefts




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.