മാനനഷ്ടക്കേസ്; സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മനനഷ്ടക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്. എംപിമാർക്കും എംഎൽഎമാർക്കും എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് നോട്ടീസ് അയച്ചത്. സാമൂഹിക പ്രവർത്തകൻ ടിജെ എബ്രഹാം സമർപ്പിച്ച മാനനഷ്ട പരാതിയിലാണ് നടപടി.
മുഡ കേസിൽ സിദ്ധരാമയ്യ തന്നെ ബ്ലാക്ക്‌മെയിലർ എന്ന് വിളിച്ച് അധിക്ഷേപ്പിച്ചതായി എബ്രഹാം പരാതിയിൽ ആരോപിച്ചു. കേസിൽ അടുത്ത വാദം ഫെബ്രുവരി 3ന് തുടരും. അതേസമയം മുഡ കേസിൽ സിദ്ധരാമയ്യയും ഭൂവുടമ ദേവരാജും സമർപ്പിച്ച റിട്ട് അപ്പീലുകൾ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി മാർച്ച് 22ലേക്ക് മാറ്റി.
TAGS: KARNATAKA | SIDDARAMIAH
SUMMARY: Court orders notice to CM in defamation case




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.