ഡോ. സുഷമാശങ്കറിന് എസ്.എല്‍. ഭൈരപ്പ സാഹിത്യപുരസ്കാരം

ബെംഗളൂരു: കന്നഡ – മലയാളം എഴുത്തുകാരിയും വിവര്‍ത്തകിയുമായ ഡോ.സുഷമാശങ്കറിന് കര്‍ണാടക ‘അന്വേഷണെ സാംസ്‌കൃതിക അക്കാദമിയുടെ 2024-2025 ലെ എസ്.എല്‍. ഭൈരപ്പ സാഹിത്യ സംസ്ഥാന അവാര്‍ഡ്. ദ്രാവിഡ ഭാഷാ ജ്ഞാനപീഠ പ്രശസ്തി പുരസ്‌കൃത കൃതികളെക്കുറിച്ച് കന്നഡ ഭാഷയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം നേടിയ ഏക മലയാളിയാണ് സുഷമ ശങ്കര്‍.
മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും, ഒ എന്‍ വി കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം, അക്ഷരം കവിതാ സമാഹാരങ്ങളും ഇടശ്ശേരിയുടെ പൂതപ്പാട്ടും മലയാളത്തില്‍ നിന്നും കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളവയില്‍ മുഖ്യ കൃതികള്‍. സുബ്രഹ്‌മണ്യ ഭാരതിയുടെ ‘കുയില്‍ പാട്ട് മഹാകാവ്യത്തിന്റെ ‘കുയില്‍ പാട്ട് ഒരു മതിപ്പീട്- എന്ന നാ സുബ്ബു റെഡ്ഡിയാര്‍ രചിച്ച ഗ്രന്ഥം തമിഴില്‍ നിന്നും, ഡോ.സി. നാരായണ റെഡ്ഡിയുടെ ഞ്ജാനപീഠ പ്രശസ്തി പുരസ്‌കൃത മഹാകാവ്യം ‘വിശ്വംഭര' തെലുങ്കില്‍ നിന്നും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടായ സുഷമ ശങ്കര്‍.മലയാളം മിഷന്റെ കര്‍ണാടക ചാപ്റ്ററില്‍ അമ്മ മലയാളം എന്ന പഠനകേന്ദ്രം നടത്തിവരുന്നു. വര്‍ഷങ്ങളായി അന്യഭാഷക്കാര്‍ക്കായി കന്നഡയും സൗജന്യമായി പഠിപ്പിക്കുന്നുണ്ട്.
വൈറ്റ്ഫീല്‍ഡില്‍ 25 വര്‍ഷക്കാലമായി ശ്രീ സരസ്വതി എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റിയായ സുഷമാ ശങ്കര്‍ ‘തൊദല്‍നുടി' എന്ന കുട്ടികളുടെ കന്നഡ മാസികയുടെ പത്രാധിപരുമാണ്.
മാര്‍ച്ച് 2ന് രവീന്ദ്ര കലാക്ഷേത്രത്തില്‍ വച്ച് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കുമെന്ന് അക്കാദമി സെക്രട്ടറി പദ്മജാ ജോയ്‌സ് അറിയിച്ചു.
TAGS : DR. SUSHAMA SHANKAR | ART AND CULTURE
SUMMARY : Dr. SL Bhairappa Literary Award to Sushma Shankar




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.