സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക്; സഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപനം

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. ഗവര്‍ണറായി ചുമതലയേറ്റശേഷമുള്ള ആര്‍ലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമാണ് നടന്നത്.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിച്ചായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. നവകേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുവരികയാണ് എന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നല്‍കുന്നുണ്ടെന്നും എല്ലാവര്‍ക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ഇന്‍റര്‍നെറ്റ് സാർവത്രികമാക്കിയത് മുതല്‍ ഡിജിറ്റല്‍ സർവെ നടപടികള്‍ പൂർത്തിയാക്കിയതില്‍ വരെ കേരളം നേട്ടത്തിന്‍റെ പാതയിലാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് നടപടിയെടുത്തു ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്‍റെ നേട്ടം എടുത്തു പറയേണ്ടതാണ്.
കേന്ദ്രവുമായി ചേർന്ന് ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുകയാണ്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ മികവ് കാണിക്കുന്നുണ്ട്. സമീപ കാലത്തു നിരവധി ദുരന്തങ്ങള്‍ നേരിട്ടത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തവും ഉണ്ടായി. വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗണ്‍ഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
രണ്ടു ഘട്ടങ്ങളിലായി ഇന്ന് മുതല്‍ മാര്‍ച്ച് 28 വരെയാണ് സമ്മേളനം. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബജറ്റുമായി ബന്ധപ്പെട്ട രണ്ട് ധനവിനിയോഗ ബില്ലുകളും സഭ പരിഗണനയ്‌ക്കെടുക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരണം.
TAGS : RAJENDRA VISHWANATH ARLEKAR
SUMMARY : Governor Rajendra Arlekar's first policy announcement in the House




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.