ഡിജിറ്റൽ ഫയലുകൾ വേണമെന്ന് ആവശ്യം; പ്രജ്വൽ രേവണ്ണയുടെ ഹർജി ഹൈക്കോടതി തള്ളി


ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഡിജിറ്റൽ ഫയലുകൾ കൈമാറണമെന്ന മുൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയുടെ ഹർജി കർണാടക ഹൈക്കോടതി തള്ളി. നടൻ ദിലീപ് നേരിടുന്ന കേസ് ഉദ്ധരിച്ചാണ് ഹൈക്കോടതിയുടെ നടപടി. നിയമം ആർക്ക് മുന്നിലും താഴ്ന്ന് കൊടുക്കില്ലെന്നും കോടതി വ്യക്തമാക്കി.

പ്രജ്വൽ രേവണ്ണയ്ക്ക് താൻ പ്രതിയായ കേസുമായി നേരിട്ട് ബന്ധപ്പെട്ട വസ്‌തുക്കൾ മാത്രമേ പരിശോധിക്കാൻ കഴിയൂവെന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു. വീട്ടുജോലിക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ ഇരയുടെ മൊഴികളും ഫോട്ടോകളും മറ്റും പരിശോധിക്കാൻ പ്രജ്വലിനു അനുവാദമുണ്ട്. എന്നാൽ എല്ലാവിധ ഡിജിറ്റൽ തെളിവുകളും പരിശോധിക്കാൻ പ്രജ്വലിന് സാധിക്കില്ല.

അതേസമയം, പ്രജ്വൽ രേവണ്ണ പകർത്തിയതായി ആരോപിക്കപ്പെടുന്ന വീഡിയോകളിലും ഫോട്ടോകളിലും എഴുപതോളം സ്ത്രീകളുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിന്റെ നടപടികൾ നീട്ടി കൊണ്ട് പോവാനാണ് പ്രജ്വൽ ശ്രമിക്കുന്നത് എന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

TAGS: | PRAJWAL REVANNA
SUMMARY: Karnataka High Court refuses to give copies of digital evidence affecting privacy of victim woman and others to Prajwal Revanna in rape case

 


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!