വേദനയില്‍ പുളഞ്ഞ് ഒരു വയസുകാരി; ഫോളേവേഴ്സിനെ കൂട്ടാനായി ഇൻഫ്ലുവൻസര്‍ അമ്മയുടെ ക്രൂരത

സമൂഹമാധ്യമങ്ങളില്‍ നിന്ന് സംഭാവന പ്രതീക്ഷിച്ചും ഫോളോവേഴ്സിനെ കൂട്ടാനുമായി മകള്‍ക്ക് വിഷം നല്‍കിയ ഇൻഫ്ലുവൻസർ അറസ്റ്റില്‍. 34-കാരിയായ ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ഫോളോവേഴ്സിനെ കൂട്ടാനും സാമ്പത്തിക ലാഭത്തിനുമായി സ്വന്തം കുഞ്ഞിന് വിഷം നല്‍കി. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭാവനയ്‌ക്ക് വേണ്ടി കുഞ്ഞ് വേദനയില്‍ പിടയുന്ന വീഡിയോയും ചിത്രങ്ങളും ഇവർ ഇൻസ്റ്റഗ്രാമില്‍ നിരന്തരമായി പങ്കുവച്ചിരുന്നു. 60000 ഡോളർ (ഏകദേശം 51 ലക്ഷം ഇന്ത്യൻ രൂപ) ഇവർ ഇത്തരത്തില്‍ നേടിയെന്നാണ് പോലീസ് പറയുന്നത്. നിരന്തരമായി മകളുടെ രോഗാവസ്ഥയക്കുറിച്ച് യുവതി സമൂഹമാധ്യമങ്ങളില്‍ വീഡിയോ ചെയ്തിരുന്നു.
ഒരു വയസുകാരിയായ മകള്‍ക്ക് മരുന്നുകള്‍ നല്‍കിയ ശേഷം കടുത്ത വേദന അനുഭവിക്കുന്നതായുള്ള ദൃശ്യങ്ങള്‍ യുവതി ചിത്രീകരിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഒക്ടോബറിലാണ് ഒരു വയസുകാരിയുടെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചത്.
നിരന്തരമായി കുട്ടി ചികിത്സ തേടേണ്ടി വരുന്ന അവസ്ഥയായിരുന്നു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് 34കാരിയായ യുവതി മകള്‍ക്കെതിരെ ചെയ്ത അക്രമ സംഭവങ്ങള്‍ പുറത്ത് വന്നത്. കുട്ടിയെ ദുരുപയോഗിച്ച് സാമ്പത്തിക ലാഭമുണ്ടാക്കാൻ ശ്രമിച്ചതിനാണ് 34കാരി അറസ്റ്റിലായത്. കഴിഞ്ഞ ഓഗസ്റ്റ് ആറുമുതല്‍ ഓക്ടോബർ 15 വരെ ഒരുവയസുകാരി മകള്‍ക്ക് ഇവർ ഗുരുതരമായ മരുന്നുകള്‍ നല്‍കിയിരുന്നു.
ഡോക്ടർമാരുടെ നിർദേശമില്ലാതെയാണ് അനാവശ്യ മരുന്നുകള്‍ ഇവർ മകള്‍ക്ക് നല്‍കിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർമാർ കുഞ്ഞിന്റെ ആരോഗ്യത്തിലും അസുഖത്തിലും സംശയം പ്രകടിപ്പിച്ചതും വിവരം പോലീസിനെ അറിയിച്ചതും. ഗോ ഫണ്ട് മീ ഡൊണേഷൻ മുഖേനയാണ് ഇവർ പണം സ്വരുക്കൂട്ടിയത്. ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാകും.
TAGS : CRIME
SUMMARY : Influencer mother's brutality to gather followers




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.