കാറപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു

ബെംഗളൂരു: ക്ഷേത്രത്തിന് സമീപമുള്ള കല്ലിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. കന്നഡ പ്രസിദ്ധീകരണത്തിൽ ജോലി ചെയ്തിരുന്ന ജി.എസ്. ഭരത് (32)) ആണ് മരിച്ചത്. ഗുഡിബന്ദെ താലൂക്കിലെ മച്ചനഹള്ളി തടാകത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കാറിൽ എയർബാഗ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും, കല്ല് കാറിന്റെ മുൻവശത്തെ വിൻഡ്‌ഷീൽഡ് തുളച്ചുകയറുകയായിരുന്നു. അപകടസമയത്ത് കാർ അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗുഡിബന്ദെ സ്വദേശിയായ ഭരത് ഏറേക്കാലമായി ബെംഗളൂരുവിലാണ് താമസം. മകളുടെ പേരിടൽ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കായി ഗുഡിബന്ദെയിൽ നിന്ന് ബാഗേപള്ളിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഗുഡിബന്ദെ പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Journalist dies as car hits on temple stone