കണ്ണൂരിൽ കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരൻ മുങ്ങി മരിച്ചു

കണ്ണൂർ: പുഴയില്‍ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിയും ആയിപ്പുഴ ഷാമില്‍ മൻസിലില്‍ ഔറഗസീബ്-റഷീദ ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷാമിലാണ് (15) ഇരിക്കൂർ പുഴയില്‍ മുങ്ങി മരിച്ചത്.
കൂട്ടുകാർക്കൊപ്പം ആയിപ്പുഴ ഭാഗത്താണ് ഷാമില്‍ കുളിക്കാനിറങ്ങിയത്. കുളിക്കാനിറങ്ങിയപ്പോള്‍ തന്നെ ഒഴുക്കിലകപ്പെടുകയായിരുന്നു. കുട്ടികള്‍ ബഹളം വച്ചതിനേ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും ചേർന്ന് ഷാമിലിനെ കരക്കെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
TAGS : LATEST NEWS
SUMMARY : A 15-year-old drowned while bathing in a river in Kannur




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.