റിപ്പബ്ലിക്ക് ദിനം ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകൾ

ബെംഗളൂരു: രാജ്യത്തിന്‍റെ 76-ാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ബെംഗളൂരുവിലെ മലയാളി സംഘടനകൾ. പതാക ഉയർത്തൽ, റിപ്പബ്ലിക് ദിന സന്ദേശം നൽകൽ, ചിത്രരചനാ മത്സരം, ക്വിസ് മത്സരം, കവിതാമത്സരം, മധുര പലഹാരവിതരണം എന്നിവ ഉണ്ടായിരുന്നു.
മലബാർ മുസ്ലിം അസോസിയേഷന്‍
മലബാർ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂർ റോഡ് ക്രസൻ്റ് സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ജനറൽ സെക്രട്ടറി ടി.സി. സിറാജ് പതാക ഉയർത്തി. പ്രിൻസിപ്പൾ മുജാഹിദ് മുസ്ഥഫ ഖാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ ശംസുദ്ധീൻ കൂടാളി, കെ.എച്ച് ഫാറൂഖ്, മാനേജർ പി എം മുഹമ്മദ് മൗലവി തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൾ ശ്വേത സ്വാഗതവും എച്ച് ഒ സി അഫ്സർ പാഷ നന്ദിയും പറഞ്ഞു.
കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്
കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡണ്ട് ചിത്തരഞ്ജൻ, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ എന്നിവർ ചേർന്ന് ദേശീയ പതാക ഉയർത്തി. ഗോപാലകൃഷ്ണൻ, സുഗതകുമാരൻ നായർ, ശിവപ്രസാദ്, ഷാജി മോൻ, അശോക് കുമാർ, വിശ്വനാഥൻ പിള്ള, സി.പി. മുരളി, വാസുദേവൻ, വി.കെ. വിജയൻ, സേതുനാഥ്, സുജാതൻ, ഗോപിനാഥൻ നായർ, സോമരാജൻ പിള്ള, ടി.സി. ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.

കേരളീയം പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി
നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളൊടെ അപാർട്മെന്റ് സമുച്ചയത്തിലെ സിറ്റി ക്ലബ്ബിൽ വെച്ച് ആഘോഷിച്ചു. നമ്മുടെ “ദേശീയ പതാക “എന്ന തീമിൽ 5മുതൽ 8വയസ്സുവരെയുള്ള കുട്ടികൾക്കും, “സല്യൂട്ട് റ്റു ദ സോള്‍ജിയേഴ്സ് “എന്ന തീമിൽ 8 വയസിനു മുകളിലുള്ള കുട്ടികൾക്ക് പെയിന്റിംഗ് മത്സരവും “സുവർണ ഇന്ത്യ” എന്ന തീമിൽ അപാർട്മെന്റിലെ എല്ലാ മലയാളികൾക്കും കവിത മത്സരവും സംഘടിപ്പിച്ചു.
കേരളീയം അധ്യക്ഷൻ ഡോ ജിമ്മി തോമസ്, ഉപാധ്യക്ഷൻ ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി രാജേഷ് വെട്ടംതൊടി, ജോയിന്റ് സെക്രട്ടറി ദിവ്യ കാതറിൻ പ്രവർത്തകസമിതി അംഗങ്ങളായ നിമ്മി വത്സൻ, ഉണ്ണികൃഷ്ണൻ,പ്രസാദ് സി പി, പ്രദോഷ് കുമാർ, അരുൺ റാം, ഡിനിൽ, ഹരിഹരൻ, ഇർഫാന റോക്കി, ഷിജിൻ, പ്രകാശ് എൻ, സോണിയ ജിമ്മി,വിശാൽ നായർ,അരവിന്ദ്, ഗായത്രി, തുഷാര തുടങ്ങിയവർ നേതൃത്വം നൽകി.

ശ്രീനാരായണസമിതി
ശ്രീനാരായണസമിതി വൈറ്റ്ഫീല്‍ഡ് അബേദ്കര്‍ നഗര്‍ എന്‍ വിദ്യാമന്ദിറില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ജോയിന്റ് സെക്രട്ടറി അശോകൻ കെ പതാക ഉയര്‍ത്തി. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് രാധ ജോര്‍ജ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സെക്രട്ടറി എം കെ രാജേന്ദ്രൻ, അധ്യാപകര്‍, ശശികുമാര്‍, പൂജാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

സുവർണ കർണാടക കേരള സമാജം
സുവർണ കർണാടക കേരള സമാജം കോറമംഗല ശാഖ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിൽ ചെയർമാൻ മധു മേനോൻ പതാക ഉയർത്തി. മുൻ കോർപ്പറേറ്റർ മഞ്ചുനാഥ്, മെറ്റി ഗ്രെയ്സ്, അടൂർ രാധാകൃഷ്ണൻ, ഷാജിത്ത്, പ്രശാന്ത്, ടി.ആർ. ഷീജ, റജി രജീഷ്, നിഷാന്ത്, അഡ്വ. നൈനാൻ മാർഷ്വൽ, ഡൊമനിക്, ഗ്രേസി എന്നിവർ നേതൃത്വം നൽകി.

കർണാടക മലയാളി കോൺഗ്രസ്
കർണാടക മലയാളി കോൺഗ്രസ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ഇന്ദിരാനഗർ ഇസിഎയിൽ നടന്ന ചടങ്ങില്‍ കെഎം സി വൈസ് പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷത വഹിച്ചു.കെ എം സി പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ജോമോൻ ജോർജ്, ജേക്കബ് മാത്യു, ഷാജി ജോർജ്, രാജീവൻ കളരിക്കൽ, അനിൽകുമാർ , ജിജോ തോമസ്, ജസ്റ്റിൻ ജയിംസ്, ടോമി ജോർജ്, ഷാജു മാത്യു, ഷാജി പി. ജോർജ്, സന്ദീപ് നായർ, നിമ്മി, ജഫിൻ, ഷാജിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

എൻഎസ്എസ് കർണാടക
എൻഎസ്എസ് കർണാടക ബോർഡിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റ 76 മത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു. ചെയർമാൻ ആർ ഹരീഷ്കുമാർ പതാക ഉയര്‍ത്തി. തുടർന്ന് പാവപ്പെട്ടവർക്ക് കമ്പിളി പുതപ്പു വിതരണവും നടത്തി. വൈസ് ചെയർമാൻ എം എസ് ശിവപ്രസാദ് , ബിനോയ് എസ് നായർ, ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, സെക്രട്ടറിമാരായ ബിജു പി നായർ, രജി കുമാർ, ട്രഷറർ പി കെ മുരളീധരൻ, ജോയിന്റ് ട്രഷറർ സുനിൽകുമാർ, ആർ വിജയൻ നായർ, പ്രസീദ് കുമാർ എന്നിവർ നേതൃത്വം നൽകി.

കല വെൽഫെയർ അസോസിയേഷന്‍
കല വെൽഫെയർ അസോസിയേഷന്റെയും കല മലയാളം സ്കൂളിന്റെയും റിപ്പബ്ലിക് ദിനാഘോഷം ദാസാറഹള്ളിയിലുള്ള കല ഓഫീസിൽ നടന്നു. ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ബിനു പാപ്പച്ചൻ, ട്രഷറർ സീത രജീഷ്, വൈസ് പ്രസിഡന്റ കൊച്ചുമോൻ എന്നിവരും കല സ്കൂൾ അധ്യാപകരായ സുജാത ടീച്ചർ, സരസ്വതി ടീച്ചർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ ദേശഭക്തി ഗാനങ്ങളും, ചിത്ര രചന മത്സരങ്ങളും, ക്വിസ് മത്സരങ്ങളും നടക്കുകയുണ്ടായി. കലവനിതാ വേദിയും, യൂത്ത് വിംഗും ആഘോഷങ്ങളിൽ പങ്കാളികളായി.

TAGS : REPUBLIC DAY-2025




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.