കർണാടക പോലീസിന്റെ വ്യാജ ഐഡി കാർഡുമായി സന്നിധാനത്തെത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട: കർണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ശബരിമല സന്നിധാനത്തെത്തിയ യുവാവ് പോലീസ് പിടിയിൽ. രാഘവേന്ദ്ര പ്രഭാകർ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാണ്ഡ്യ പോലീസിന്റെ പേരിലുള്ള വ്യാജ ഐഡി കാർഡും രണ്ട് വയർലെസ്സ് സെറ്റുകളും ഇയാളിൽ നിന്ന് സന്നിധാനം പോലീസ് പിടിച്ചെടുത്തു.
കർണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സന്നിധാനത്തെത്തിയ ഇയാൾക്കൊപ്പം മലേഷ്യയിൽ നിന്നുള്ള നാല് തീർഥാടകരുമുണ്ടായിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ നിലവിൽ പോലീസിന് ലഭ്യമല്ല. പ്രതിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
TAGS: KARNATAKA | BOOKED
SUMMARY: One taken into custody after man poses as fake karnataka policeman