എം.ടിയുടെ രചനകള്‍ കാലാതീതം: അനീസ്.സി.സി.ഒ

ബെംഗളൂരു: മലയാളസാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ എംടിയുടെ സര്‍ഗാത്മക രചനകള്‍ തലമുറകളോളം സഞ്ചരിക്കുമെന്ന് അനീസ്. സി.സി.ഒ. തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാറില്‍ അനശ്വരതയില്‍ എം.ടി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാമ്പുള്ള കഥകളിലൂടെ ശക്തമായ കഥാപാത്രങ്ങള്‍ മലയാള സാഹിത്യത്തിന് നല്‍കിയും, തിരക്കഥകളിലൂടെ അഭ്രപാളികളില്‍ മറക്കാനാവാത്ത കഥാപാത്രങ്ങള്‍ നല്‍കിയും, പുതിയ എഴുത്തുകാരെ വളര്‍ത്തി എടുക്കുന്നതില്‍ അദ്ദേഹം കാണിച്ച ജാഗ്രതകൊണ്ടും മലയാളി സമൂഹം എന്നും എം.ടിയെ കുറിച്ച് ചര്‍ച്ചചെയ്യപ്പെടുമെന്നും അനീസ് പറഞ്ഞു. മികച്ച വായനക്കാരന്‍ കൂടിയായ അദ്ദേഹം മലയാളത്തിലെ പല എഴുത്തുകാരോടും ധാരാളം വായിക്കാൻ നിര്‍ദ്ദേശിക്കുമായിരുന്നു. എഴുത്തുകാര്‍ തങ്ങളുടെ രചനയ്ക്ക് പുതിയ സാങ്കേതങ്ങള്‍ കണ്ടെത്തുന്നതിലൂടെ നല്ലൊരു വായനാനുഭവം സമ്മാനിക്കാനകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എം. ടി.യുടെ ജീവിതത്തെ കുറിച്ച് ജനങ്ങള്‍ വാചാലരാവുന്ന കാലം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം. ടിയുടെ ‘ഭാഷാപ്രതിജ്ഞ' ചൊല്ലി സാംസ്‌കാരിക പ്രവര്‍ത്തകയായ പി.ഗീത ചര്‍ച്ച ഉദ്ഘാടനം ചെയ്തു. കെ ശ്രീകണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ബി.എസ്. ഉണ്ണികൃഷ്ണന്‍, ടി.എം ശ്രീധരന്‍, ചന്ദ്രശേഖരന്‍ നായര്‍, കെ.സി കുഞ്ഞപ്പന്‍, ഡെന്നിസ് പോള്‍, ആര്‍.വി പിള്ള എന്നിവര്‍ സംസാരിച്ചു പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
TAGS : THIPPASANDRA FRIENDS ASSOCIATION




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.