ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്‌ക്ക് നാളെ തുടക്കം

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്‌ക്ക് നാളെ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കമാകും. അഞ്ചു മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ മത്സരിക്കുന്നത് . ടി-20യിൽ മികച്ച പ്രകടനമാണ് പോയ വർഷങ്ങളിൽ ഇന്ത്യൻ യുവനിര നടത്തുന്നത്. 2023ന് ശേഷം 9 പരമ്പര കളിച്ചതിൽ എട്ടും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഒരെണ്ണം സമനിലയിൽ കലാശിച്ചു. 11 തവണ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് പ്രാവശ്യം 200 റൺസിന് മുകളിൽ സ്കോർ ചെയ്തു. ഇതിനിടെ ഇംഗ്ലണ്ട് ആദ്യ ടി20യ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.
ബ്രണ്ടൻ മക്കല്ലം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പരിശീലകനായ ശേഷമുള്ള ആദ്യ ടി20 പരമ്പരയാണിത്. 2023 ന് ശേഷം ജോസ് ബട്ലർ നയിക്കുന്ന ടീമിന് അത്ര നല്ല സമയമല്ല. ആറു പരമ്പരയിൽ രണ്ടെണ്ണം മാത്രമാണ് ജയിക്കാനായത്. ടി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റ് പുറത്താവുകയും ചെയ്തു, 24 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 13 തവണയാണ് വിജയിച്ചത്.
അതേസമയം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ രണ്ടു സെഞ്ച്വറിയടക്കം നേടിയ സഞ്ജു ഫോം തുടരുമോ എന്നതാണ് നിലവിലുള്ള ആശങ്ക. ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം കിട്ടാതിരുന്നതിന്റെ ക്ഷീണം താരം ടി-20യിൽ തീർക്കുമെന്നാണ് പ്രതീക്ഷ. സഹ ഓപ്പണറായ അഭിഷേക് ശർമയും മിന്നും ഫോമിലാണ്. സ്റ്റാർ സ്പോർട്സിലും ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലുമാണ് മത്സരം കാണാനാവുന്നത്. രാത്രി ഏഴ് മുതലാണ് മത്സരം.
TAGS: SPORTS | CRICKET
SUMMARY: ODI against England by India to begin tomorrow




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.