പത്മശ്രീ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു, രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ


ഡല്‍ഹി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ വേലു ആശാൻ, പാരാ അതലറ്റ് ഹർവീന്ദ്രർ സിങ്ങ്, കുവൈത്തിലെ യോഗ പരിശീലക ഷെയ്ക എ ജെ അൽ സഭാഹാ, നടോടി ഗായിക ബാട്ടുൽ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സർദേശായി എന്നിവര്‍ ഉള്‍പ്പെടെ 31 പേരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്.

രാഷ്ട്രപതിയുടെ സേനാ മെഡലുകളും പ്രഖ്യാപിച്ചു. രണ്ട് മലയാളികൾ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. വ്യോമസേനയില്‍ നിന്നുള്ള രണ്ടു മലയാളികളാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്.

സതേണ്‍ എയര്‍ കമാന്‍ഡ് മേധാവിയും കോട്ടയം സ്വദേശിയുമായ എയര്‍കമാന്റ് ഇന്‍ചീഫ്മാര്‍ഷല്‍ ബി മണികണ്ഠനും അന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവ മെഡലുകള്‍ക്ക് അര്‍ഹരായത്.

അതേസമയം, എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. ഞായറാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. റിപ്പബ്ലിക്ക് ദിനപരേഡിനുള്ള അവസാനഘട്ട തയ്യാറെടുപ്പും ഡല്‍ഹിയിൽ പൂർത്തിയായി.

TAGS :
SUMMARY : Padma Shri Award; First phase list announced, President's Distinguished Service Medal for two Malayalis


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!