റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണറുടെ പ്രസംഗത്തിനിടെ പോലീസ് കമ്മീഷണര്‍ കുഴഞ്ഞുവീണു

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പോലീസ് കമ്മിഷണർ കുഴഞ്ഞുവീണു. തോംസണ്‍ ജോസ് ആണ് കുഴഞ്ഞുവീണത്. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.
ഗവർണറുടെ സമീപത്താണ് കമ്മിഷണർ നിന്നിരുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതിനു ശേഷം പ്രസംഗിക്കുന്നതിനായി ഗവർണർ ഒരുങ്ങുന്നതിനിടെ സമീപത്തുനിന്ന കമ്മിഷണർ കുഴഞ്ഞുവീഴുകയായിരുന്നു. മുന്നോട്ടേയ്ക്കു വീണ അദ്ദേഹത്തെ സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേയ്ക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം പിന്നീട് തിരിച്ചെത്തി.
TAGS : LATEST NEWS
SUMMARY : The police commissioner collapsed during the governor's speech at the Republic Day parade




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.