മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍; നിരവധി പേർക്ക് പരുക്ക്


പ്രയാ​ഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാ​ഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലുംപെട്ട് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 70-ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം.


മഹാകുംഭ മേളയിൽ ‘മൗനി അമാവാസി'യോടനുബന്ധിച്ച് പതിനായിരക്കണക്കിന് ഭക്തർ ഗംഗാ നദിയിൽ അമൃത് സ്നാനത്തിനായി എത്തിയിരുന്നു. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്‌ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കൽ കോളജിലേക്കും മാറ്റിയിട്ടുണ്ട്.

അതേസമയം സംഭവത്തില്‍  ഇതുവരെയും ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 2025ലെ മൗനി അമാവാസിയിലെ മഹാകുംഭത്തിലേക്ക് ഏകദേശം 10 കോടി ഭക്തരെ പ്രതീക്ഷിച്ച് ഉത്തർപ്രദേശ് സർക്കാർ ഇതിനകം തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും മേള സൈറ്റിൽ ഒരുക്കിയിരുന്നു. എല്ലാ ഭക്തജനങ്ങളും ഘാട്ടുകളെ സംഗമത്തിന് തുല്യമായി കാണണമെന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങളുടെ തിരക്ക് ഒഴിവാക്കണമെന്നും ഉപദേശം നൽകിയിരുന്നതാണ്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.

TAGS : |
SUMMARY : Reports of 15 dead in stampede during Mahakumbh Mela; Many people were injured


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!