കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

തൃശൂർ: മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരുക്ക്. ഒരു ഇനത്തിന്റെ ജഡ്ജ്മെന്റ് ചോദ്യംചെയ്തതാണ് സംഘർഷത്തിന്റെ തുടക്കം. മത്സരാർഥികളും സംഘാടകരും തമ്മിൽ തുടങ്ങിയ സംഘട്ടനം വിദ്യാർഥി സംഘടനകൾ ഏറ്റെടുക്കുകയായിരുന്നു കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് കലോത്സവം നിർത്തിവച്ചു.
കമ്പി വടിയും, കല്ലുകളും ഉപയോഗിച്ച് നടത്തിയ സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഘട്ടനം കടുത്തതോടെ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാർഥികൾക്ക് നേരെ വീശി. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമമുണ്ടാക്കുകയായിരുന്നുവെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം. എന്നാൽ എസ്‌എഫ്‌ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന് കെഎസ്‌യു ആരോപിച്ചു.
കാലിക്കറ്റ് സർവകലാശാല ഡി സോൺ മത്സരങ്ങൾ ഹോളി ഗ്രേസ് കോളേജിൽ 24 ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. ആദ്യമായാണ് മാള ഡി സോൺ മത്സരങ്ങൾക്ക് വേദിയാകുന്നത്. 63 കലാലയങ്ങളിൽ നിന്നുള്ള മൂവായിരത്തോളം മത്സരാർഥികളാണ് 4 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. ഹോളി ഗ്രേസ് കോളജുകളിൽ തയാറാക്കിയ 7 വേദികളിലാണ് കലാമത്സരങ്ങൾ നടക്കുന്നത്. ഇന്നായിരുന്നു സമാപനം നടക്കേണ്ടിയിരുന്നത്. കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചലച്ചിത്രതാരം സലിംകുമാർ ആണ് നിർവഹിച്ചത്.
TAGS : SFI-KSU CONFLICT | CALICUT UNIVERSITY
SUMMARY : SFI-KSU clash during Calicut University Arts Festival; Many students were injured




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.