ഇനി അമേരിക്കയുടെ സുവർണ്ണ ദിനങ്ങൾ, നയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യന്‍ സമയം രാത്രി 10.30നായിരുന്നു സ്ഥാനാരോഹണം. വൈസ് പ്രസിഡന്റായ ജെ സി വാന്‍സിന്റെ സത്യപ്രതിജ്ഞയായിരുന്നു ആദ്യം. തുടര്‍ന്നായിരുന്നു ട്രംപിന്റെ പ്രതിജ്ഞാ ചടങ്ങ്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിൾ കൈയ്യിൽ കരുതിയാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.
അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളി കൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.
യുഎസ്- മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിൽ ഒപ്പുവയ്ക്കുമെന്ന് പറഞ്ഞ് ട്രംപ് എല്ലാ അനധികൃത കുടിയേറ്റവും ഉടൻ തടയുമെന്നും പറഞ്ഞു. രാജ്യത്തേക്ക് അനധികൃതമായി എത്തുന്ന എല്ലാ ക്രിമിനൽ വിദേശികളെയും അവരുടെ സ്വന്തം നാട്ടിലേക്ക് തിരിച്ച് അയയ്ക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങും. ഇന്നുമുതൽ യുഎസ് അഭിവൃദ്ധിപ്പെടുകയും ബഹുമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ ക്രിമിനലുകളെയും അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുകയാണ് ബൈഡൻ ഭരണകൂടം ചെയ്തത്. വിദേശത്തെ അതിർത്തികൾ സംരക്ഷിക്കാൻ പരിധിയില്ലാത്ത സഹായം ചെയ്ത മുൻ സർക്കാർ അമേരിക്കൻ അതിർത്തി സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.
ട്രാൻസ്ജെൻഡേഴ്സിനെ പൂർണമായും തള്ളുന്ന നിലപാട് ആവർത്തിച്ച ട്രംപ് യുഎസിൽ സ്ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങൾ മാത്രമേയുണ്ടാകൂവെന്നും ഇതിനുള്ള ഉത്തരവിൽ ഉടൻ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.പാനമ കനാൽ പാനമയിൽ നിന്ന് തിരിച്ചെടുക്കും. കനാലുമായി ബന്ധപ്പെട്ട കരാർ പാനമ ലംഘിച്ചതിനാൽ ആ സമ്മാനം തിരിച്ചെടുക്കും. ചൈനയാണ് കനാൽ നിയന്ത്രിക്കുന്നതെന്ന തെറ്റായ വാദം ട്രംപ് വീണ്ടും ഉന്നയിച്ചു. മെക്സിക്കൻ ഉൾക്കടലിന്റെ പേര് അമേരിക്കൻ ഉൾക്കടൽ എന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.ഐശ്വര്യപൂർണവും സ്വതന്ത്രവുമായ രാജ്യത്തെ വാർത്തെടുക്കുക എന്നതിനാണ് തന്റെ പ്രഥമ പരിഗണന. രാജ്യത്തെ വിലക്കയറ്റവും ഇന്ധനച്ചെലവ് വർധിക്കുന്നതും തടയാൻ മന്ത്രിസഭയിലെ എല്ലാ അംഗങ്ങൾക്കും നിർദേശം നൽകും. എണ്ണ, പ്രകൃതിവാതകം ഖനനം വർധിപ്പിക്കും. അമേരിക്ക വീണ്ടും ഉൽപാദക രാജ്യമാക്കി മാറ്റുമെന്നും ട്രംപ് പറഞ്ഞു.രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും തിരിച്ചുപിടിക്കും. നീതിയുടെ അളവുകോലുകൾ സന്തുലിതമാക്കും. ഇലക്ട്രിക് വാഹനങ്ങൾ നിർബന്ധമാക്കാനുള്ള ഉത്തരവ് പിൻവലിക്കും. എല്ലാ സെൻസർഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്സിക്യുട്ടിവ് ഉത്തരവിൽ ഒപ്പുവയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇത് രണ്ടാം തവണയാണ് അധികാരമേല്‍ക്കുന്നത്. രണ്ടാം വരവിലും വന്‍ ആഘോഷത്തോടെയായിരുന്നു സത്യപ്രതിജ്ഞ. വി ഐ പികളുടെ നീണ്ടനിര തന്നെ ചടങ്ങില്‍ പങ്കെടുത്തു. സാങ്കേതിക വിദഗ്ധര്‍, വ്യവസായികള്‍, രാഷ്ട്ര തലവന്മാര്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്.
🚨BREAKING: Donald J. Trump Has Been Sworn In As The 47th President of The United States of America
WATCH LIVE:https://t.co/8B8Q4Z3IIP pic.twitter.com/nq8aggFYIM
— Alex Jones (@RealAlexJones) January 20, 2025
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ തോല്‍പ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. അധികാരമേറ്റെടുക്കുന്നതിനായി ട്രംപും കുടുംബവും ശനിയാഴ്ച വൈകിട്ട് തന്നെ വാഷിംഗ്ടണിലെത്തിയിരുന്നു.
You can clearly see during President Trump's inaugural speech who the real criminals in attendance were, every time he spoke of restoring America back to greatness he was met with standing ovation, except those who clearly never had the best interests of our people and Country at… pic.twitter.com/Ipjm04m6pS
— Fen of The North (@fenofthenorth) January 20, 2025
നേരത്തെ തുറന്ന വേദിയില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനം. എന്നാല്‍ അതിശൈത്യത്തെ തുടര്‍ന്ന് സ്ഥാനാരോഹണ ചടങ്ങുകള്‍ കാപിറ്റോള്‍ മന്ദിരത്തിനുള്ളിലേക്ക് മാറ്റുകയായിരുന്നു.40 വര്‍ഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റിയത്.
TAGS : DONALD TRUMP | AMERICA
SUMMARY : Sworn in as President of the United States; Trump said that this is the beginning of a golden age




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.