മദ്യപാനികളായ ഭർ‌ത്താക്കന്മാരെ കൊണ്ട് പൊറുതിമുട്ടി: യുവതികൾ പരസ്പരം വിവാഹിതരായി


ഗൊരഖ്‌പുർ: കടുത്ത മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവതികൾ വീടുവിട്ടിറങ്ങി പരസ്പരം വിവാഹിതരായി. ഉത്തർ‌പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ‘ഛോട്ടി' കാശി എന്ന് അറിയപ്പെടുന്ന ദിയോറിയയിലെ ശിവക്ഷേത്രത്തില്‍വച്ചാണ് കവിതയും ഗുഞ്ചയും പരസ്പര വരണമാല്യം ചാർത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.

ഇൻസ്റ്റഗ്രാം വഴിയാണ്‌ ഇരുവരും പരിചയപ്പെട്ടത്‌. തങ്ങളുടെ ദുരവസ്ഥകൾ ഇരുവരും പങ്കുവയ്ക്കുമായിരുന്നു. മദ്യപാനികളായ ഭർത്താക്കന്മാർ ഇരുവരെയും മർദ്ദിക്കുകയും പതിവായിരുന്നു. സമാന ദുഃഖിതരാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ആറുവർഷത്തെ സൗഹൃദത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ ഗുഞ്ച വരന്റെ വേഷത്തിലെത്തി കവിതയുടെ നെറ്റിയിൽ ‌സിന്ദൂരം ചാർത്തി. പരമ്പരാഗത രീതിയില്‍ ഇരുവരും വരണമാല്യവും ചാർത്തി. ക്ഷേത്രത്തിലെത്തിയ ഇരുവരും നിശബ്ദമായി ചടങ്ങുകൾ പൂർത്തിയാക്കിയതിനുശേഷം മടങ്ങുകയായിരുന്നുവെന്ന് ക്ഷേത്രത്തിലെ പൂ‌ജാരി ഉമാ ശങ്കർ പാണ്ഡെ പറഞ്ഞു.

‘മദ്യപാനികളായ ഭർത്താക്കന്മാർ മൂലം വളരെ വേദന അനുഭവിക്കുകയായിരുന്നു ഞങ്ങൾ. അതിനാലാണ് സ്‌നേഹവും സമാധാനവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർബന്ധിതരായത്. ദമ്പതികളെപ്പോലെ കഴിയാനാണ് ഞങ്ങളുടെ തീരുമാനം. ഗോരഖ്പൂരിലായിരിക്കും താമസിക്കുന്നത്. ജോലി ചെയ്ത് കുടുംബം പുലർത്തും'-ഗുഞ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

TAGS : |
SUMMARY : Two young women who were estranged from their alcoholic husbands married each other


Post Box Bottom AD3 S Vyasa
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!