കാർഷികഭൂമികളിൽ വഖഫ് ബോർഡ് അവകാശവാദം; ശ്രീരംഗപട്ടണത്ത് 20-ന് കർഷക ബന്ദ്

ബെംഗളൂരു: ശ്രീരംഗപട്ടണത്തിലെ കിരംഗൂർ, കെ. ഷെട്ടാഹള്ളി, ബാബുരായനകൊപ്പാലു ഗ്രാമങ്ങളിലെ 70-ഓളം കാർഷികഭൂമികളില്‍ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ജനുവരി 20-ന് ശ്രീരംഗപട്ടണത്ത് ബന്ദിന് ആഹ്വാനം ചെയ്ത് വിവിധ കർഷക സംഘടനകൾ. മാണ്ഡ്യ രക്ഷണ വേദികെ, ഫാർമേഴ്‌സ് അസോസിയേഷൻ അടക്കമുള്ള സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനവരി 20ന് ശ്രീരംഗപട്ടണത്ത് കർഷകർ തങ്ങളുടെ കന്നുകാലികളുമായി മഹാറാലി സംഘടിപ്പിക്കുമെന്നും കർഷകസംഘടനാ നേതാക്കൾ അറിയിച്ചു.
കാലങ്ങളായയി കർഷകർ കൃഷിചെയ്ത് അനുഭവിച്ചുപോന്ന കാർഷികഭൂമികളിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഭൂമി തങ്ങൾക്ക് നഷ്ടമാകുമെന്നാണ് കർഷകരുടെ ആശങ്ക.
അതേസമയം വിഷയത്തിൽ കർഷകർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശ്രീരംഗപട്ടണം തഹസിൽദാർ പരശുറാം സട്ടിഗേരി അറിയിച്ചു. വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ ഭൂമി ഏറ്റെടുക്കലിനുള്ള ഒരു വിജ്ഞാപനവും ഇതുവരെ ഇറക്കിയിട്ടില്ല. ഭൂമിയുടെ രേഖകളുമായി താലൂക്ക് ഓഫീസിലെത്തിയാൽ കർഷകർക്ക് അവരുടെ ആശയക്കുഴപ്പം പരിഹരിക്കാമെന്നും തഹസിൽദാർ അറിയിച്ചു.
ശ്രീരംഗപട്ടണത്തെ ചരിത്ര സ്മാരകങ്ങളിലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമികളിലും അവകാശവാദമുന്നയിച്ച് കഴിഞ്ഞ ദിവസമാണ് കർണാടക വഖഫ് ബോർഡ് രംഗത്തെത്തിയത്. ചരിത്രനഗരമായ ശ്രീരംഗപട്ടണം താലൂക്കിലെ സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികൾ, ടിപ്പുവിന്റെ ആയുധപ്പുര, ശ്രീ ചാമരാജേന്ദ്ര മെമ്മോറിയൽ മ്യൂസിയം, മഹാദേവപുര വില്ലേജിലെ ചിക്കമ്മ ചിക്കദേവി ക്ഷേത്രം, ചന്ദഗലു ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ എന്നിവയെല്ലാം വഖഫ് ഭൂമികളാണെന്നാണ് വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചത്. ഇത് കൂടാതെആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ), സംസ്ഥാന പുരാവസ്തു – മ്യൂസിയം – ഹെറിറ്റേജ് വകുപ്പ് എന്നിവയുടെ അധികാരപരിധിയിലുള്ള വിവിധ കെട്ടിടങ്ങളിലും വഖഫ് ബോർഡ് അവകാശമുന്നയിച്ചിട്ടുണ്ട്. ഭൂമിയുടെ പരമ്പരാഗത അവകാശം തെളിയിക്കുന്ന ഔദ്യോഗിക രേഖയായ ആർ.ടി.സി. (റെക്കോർഡ് ഓഫ് റൈറ്റ്‌സ്, ടെനൻസി ആൻഡ് ക്രോപ്‌സ്) യിൽ ഈ കെട്ടിടങ്ങളും ഭൂമികളുമെല്ലാം തങ്ങളുടെ കീഴിലുള്ളതാണെന്നാണ് വഖഫ് ബോർഡിന്റെ വാദം.
TAGS : WAQF ISSUE | SRIRANGAPATNA
SUMMARY : Waqf Board claims agricultural lands; Farmers' strike on 20th in Srirangapatna




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.