മസ്തകത്തില്‍ പരുക്കേറ്റ കാട്ടാനയെ മയക്കുവെടിവച്ചു; ചികിത്സ തുടങ്ങി

തൃശൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റയെ ആനയെ മയക്കുവെടിവച്ചു. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവച്ചത്. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 65 അംഗ ദൗത്യ സംഘമാണ് ആനയെ മയക്കുവെടിവെച്ചത്.
ആന മുളങ്കാടിലേക്കും പുഴയിലേക്കും പോകാതിരിക്കാനായി വാഹനങ്ങള്‍ കൊണ്ട് വലയം തീർത്ത ശേഷമാണ് റബർ തോട്ടത്തില്‍ വച്ച് മയക്കുവെടിവച്ചത്. നിലവില്‍ വനപാലകരുടെ നിരീക്ഷണത്തിലാണ് ആന. ക്ഷേത്രത്തിന്‍റെ സമീപത്തേക്ക് നീങ്ങിയ ആനയുടെ പിന്നാലെ ദൗത്യസംഘവുമുണ്ട്. അര മണിക്കൂറിനുള്ളില്‍ ആന മയങ്ങി തുടങ്ങും.
തുടർന്ന് കാലില്‍ ചങ്ങല കൊണ്ട് ബന്ധിക്കുകയും കറുത്ത തുണി കൊണ്ട് മുഖം മറക്കുകയും ചെയ്തു. പൂർണ മയക്കത്തിലായ ശേഷമാകും ആനയെ വിശദമായി പരിശോധിച്ച് ചികിത്സ നല്‍ക്കുക. അതേസമയം, ആനയോടൊപ്പമുണ്ടായിരുന്ന ഒരു മോഴയാനയും രണ്ട് കൊമ്പനാനകളും മുളങ്കാടിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്.
വാഴച്ചാല്‍ അതിരപ്പിളളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കാട്ടാനയെ കണ്ടെത്തിയത്. കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ, കുത്തേറ്റതാണ് മുറിവിന് കാരണം. മുറിവുണങ്ങാൻ സമയമെടുക്കും. പരുക്ക് ഗുരുതരമല്ലെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വനപാലകർ പറയുന്നു.
സാധാരണ രീതിയില്‍ തന്നെ തീറ്റയും വെള്ളവുമെടുക്കുന്നുണ്ട്. മുറിവില്‍ ഈച്ച വരാതിരിക്കുന്നതിനായി തുമ്പിക്കൈ ഉപയോഗിച്ച് പൊടിയും ചളിയും മുറിവിലേക്ക് ഇടുന്നുണ്ടെന്നും വനപാലകർ അറിയിച്ചു.
TAGS : WILD ELEPHANT
SUMMARY : Wild elephant who was injured in the brain, was drugged; Treatment started




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.