ഛത്തിസ്ഗഢില്‍ ഏറ്റുമുട്ടല്‍; 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു

ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ 12 നക്‌സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ദ്രാവതി ദേശീയ പാര്‍ക്കിനു സമീപത്തെ വനപ്രദേശത്ത് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഇപ്പോഴും വെടിവെപ്പ് തുടരുകയാണ്.
മാഡെദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബന്ദേപര-കൊറന്‍ജേദ് ഗ്രാമങ്ങള്‍ക്കിടയിലായുള്ള വനമേഖലയിലാണ് വെടിവെപ്പുണ്ടായതെന്ന് ബസ്തര്‍ റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍രാജ് വെളിപ്പെടുത്തി. കഴിഞ്ഞ മാസം 12ന് ബിജാപുര്‍ ജില്ലയില്‍ തന്നെയുണ്ടായ ഏറ്റുമുട്ടലിനിടെ അഞ്ച് നക്‌സലൈറ്റുകളെ സൈന്യം വധിച്ചിരുന്നു.
TAGS : CHATTISGARH
SUMMARY : Clash in Chhattisgarh; Security forces killed 12 Naxalites




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.