ബെംഗളൂരുവിൽ മാർച്ച് മുതൽ ഫിൽട്ടർ കോഫികൾക്ക് വിലകൂടും

ബെംഗളൂരു: ബെംഗളൂരുവിൽ മാർച്ച് മുതൽ ഫിൽട്ടർ കോഫികൾക്ക് വിലകൂടും. ആഗോള വിപണിയിൽ കാപ്പിക്കുരുവിന്‍റെ വില ഉയരുന്നതിനെ തുടർന്നാണിത്. ഫിൽട്ടർ കോഫിയുടെ വില 10 മുതൽ 15 ശതമാനം വരെ വർധിപ്പിക്കാനാണ് തീരുമാനമെന്ന് ബൃഹത് ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (ബിബിഎച്ച്എ) അറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാപ്പിപ്പൊടിയുടെ വില കുതിച്ചുയരുകയാണ്. ഒരു കിലോയിൽ ഏകദേശം 100 രൂപയുടെ വർധനവാണ് കാപ്പിപ്പൊടിയിൽ അധികമായി വന്നിരിക്കുന്നത്.
ഫിൽട്ടർ കോഫിക്ക് പേരുകേട്ടതാണ് ബെംഗളൂരുവെങ്കിലും വിലവർധനവ് വരുത്താതെ മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിലാണ് വ്യാപാരികളെന്ന് ബിബിഎച്ച്എ പറഞ്ഞു. മാത്രമല്ല, പാലിന്‍റെ വിലയും ഉടൻ വർധിക്കുവാനുള്ള സാധ്യതയുണ്ട്.
ബെംഗളൂരുവിലെ നിരവധി ഔട്ട്‌ലെറ്റുകൾ ഫിൽട്ടർ കോഫിയുടെ ഇതിനകം വില ഉയർത്തിയിട്ടുണ്ട്. മറ്റ് ചിലത് അടുത്ത ആഴ്ച മുതൽ പുതിയ നിരക്ക് നടപ്പാക്കും. നിലവിൽ അളവിനും കച്ചവട സ്ഥാപനങ്ങൾക്കും അനുസരിച്ച് 12 രൂപാ മുതൽ 15 രൂപ വരെയാണ് ബെംഗളൂരുവിൽ ഒരു ഫിൽട്ടർ കോഫിക്ക് ഈടാക്കുന്നത്. വില വർധിക്കുന്നതോടെ ഇത് 13 മുതൽ 18 വരെ ആയേക്കാം. പാല്‍ വില കൂടി ഉയരുന്നതോടെ കച്ചവടക്കാർ കാപ്പിയുടെ നിരക്ക് കൂട്ടാൻ നിർബന്ധിതരാകും.
TAGS: BENGALURU
SUMMARY: Bengaluru's beloved filter coffee to get costlier amid rising bean prices




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.