വിജയക്കൊടി പാറിച്ച് ഇന്ത്യ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി
സ്കോർ: ഇംഗ്ലണ്ട് 49.5 ഓവറിൽ 304, ഇന്ത്യ 44.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 308

കട്ടക്ക്: ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. സെഞ്ചുറിയുമായി തകർത്തുകളിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 33 പന്തുകള്‍ ശേഷിക്കെ 44.3 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 304 റണ്‍സ് എടുത്തത്. ജോ റൂട്ടിന്റെയും ബെന്‍ ഡക്കറ്റിന്റെയും ലിയാം ലിവിംഗ്സ്റ്റണിന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. ജോ റൂട്ടും ബെന്‍ ഡക്കറ്റും അര്‍ധ സെഞ്ചുറി നേടി.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ ശുഭ്മൻ ഗില്ലും അർധ സെഞ്ചുറിയുമായി തിളങ്ങി. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ എന്നിവരും മികച്ച സ്കോർ നേടി. 9 ഫോറും 7 സിക്‌സും തൂക്കിയാണ് രോഹിത് സെഞ്ചുറി നേടിയത്. ഓപ്പണിങിൽ 136 റൺസ് എടുത്ത് രോഹിത് ഗിൽ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. പിന്നാലെയെത്തിയ വിരാട് കോഹ്ലി 5 റൺസുമായി മടങ്ങി. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 3 വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റെടുത്തു.
TAGS : INDIA VS ENGLAND | ODI CRICKET
SUMMARY : India on a winning streak: clinched the ODI series against England




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.