ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക; സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി വിതരണം നിർത്തിവെച്ചു

ബെംഗളൂരു: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികാരകമാകുമെന്ന് ആശങ്കയെ തുടർന്ന് സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി (നിലക്കടല മിഠായി) വിതരണം നിർത്തിവെച്ചു. ചിക്കിയുടെ അനുചിതമായ സംഭരണത്തെക്കുറിച്ചും കാലഹരണപ്പെട്ട ചിക്കികള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉയർന്നതോടെയാൻ നടപടിയെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ധാര്‍വാഡിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനം. ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ചിക്കിക്ക് പകരം മുട്ടയോ വാഴപ്പഴമോ നല്‍കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. കർണാടകയിലുടനീളമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് പോഷകാഹാര സപ്ലിമെന്റായി സർക്കാർ ചിക്കി, വാഴപ്പഴം, മുട്ട വിതരണം ചെയ്യുന്നുണ്ട്.
ശര്‍ക്കരയിലും പഞ്ചസാരയിലും നിര്‍മ്മിച്ച കടല മിഠായി (ചിക്കി) വിതരണം കുട്ടികളുടെ ആരോഗ്യത്തിനു ദോഷമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മുമ്പ് ആഴ്ചയിൽ രണ്ടുതവണ പോഷകാഹാര സപ്ലിമെന്റുകൾ നൽകിയിരുന്നു. എന്നാൽ 2023 മുതലാണ് 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കും സപ്ലിമെന്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഏകദേശം 60 ലക്ഷം കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തോടൊപ്പം വാഴപ്പഴം, ചിക്കി, മുട്ട എന്നിവ നൽകുന്നത്.
TAGS: KARNATAKA
SUMMARY: Chikki dropped from midday meal scheme for schoolchildren




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.