അനധികൃത സ്വത്ത് സമ്പാദനം; ജയലളിതയുടെ സ്വത്തുക്കൾ വിട്ടുനൽകണമെന്ന അവകാശികളുടെ ഹർജി തള്ളി സുപ്രീം കോടതി


ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സ്വത്തുക്കള്‍ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് അവകാശികൾ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബി. വി. നാഗരത്നയുടെയും സതീഷ് ചന്ദ്രശര്‍മ്മയുടെയും ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ജയലളിതയുടെ അനന്തരവളായ ജെ. ദീപയാണ് ഹർജിക്കാരി. ഇവർക്ക് വേണ്ടി അഭിഭാഷകനായ എം. സത്യകുമാറാണ് ഹാജരായത്.

ജയലളിതയുടെ സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ തിരികെ നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. എന്നാൽ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് കോടതി നടപടികള്‍ നിര്‍ത്തി വച്ചു എന്നതിനര്‍ത്ഥം അവര്‍ കുറ്റവിമുക്തയായി എന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയലളിതയുടെ കേസിലെ വിചാരണക്കോടതിയുടെ വിധി പൂർണ്ണമായും പുനസ്ഥാപിച്ചുവെന്നും ജയലളിതയുടെ മരണം കാരണം അവർക്കെതിരായ നടപടികൾ മാത്രമാണ് ഇല്ലാതായതെന്നും ബെഞ്ച് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജനുവരി 13നാണ് സ്വത്തുക്കൾ കർണാടക സർക്കാരിന് കൈമാറാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടത്. കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ അധികൃതർ പിടിച്ചെടുത്ത സ്വത്തുക്കൾ തിരികെ നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

TAGS:
SUMMARY: Supreme Court junks plea by Jayalalithaa heir to return confiscated assets in DA case


Post Box Bottom AD3 S majestic
Post Box Bottom AD4  Yenopooya
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!