യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ‘എന്ന ഷോയ്ക്കിടെ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദ് നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പരിപാടിക്കിടെ മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ നടത്തിയ പരാമര്‍ശം ലജ്ജിപ്പിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ‘വികൃതമായ മനസ്സ്' ഉളളത് കൊണ്ടാണ് ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍ കോടിശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രണ്‍വീര്‍ ഉപയോഗിച്ച വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നുംബെഞ്ച് പറഞ്ഞു. അതേസമയം, രണ്‍വീറിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ട്. അല്ലാബാഡിയയ്ക്കെതിരെ കൂടുതല്‍ പോലീസ് കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടാന്‍ കഴിയില്ലെന്നും പാസ്പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്‍വീര്‍ അല്ലബാദിയ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. അസം, മഹാരാഷ്ട്ര പോലീസാണ് രതാരത്തിനെതിരെ കേസെടുത്തത്.
TAGS : SUPREME COURT
SUMMARY : Supreme Court strongly criticizes YouTuber Ranveer Allahabadia




ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.