സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം കലാപബാധിത മണിപ്പൂരിലേക്ക്

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം കലാപബാധിത മണിപ്പൂർ സന്ദർശിക്കും. സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായാണ് ജസ്റ്റിസുമാർ മണിപ്പൂർ സന്ദർശിക്കുന്നത്. സുപ്രീം കോടതി ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറ് ജസ്റ്റിസുമാരാണ് സംസ്ഥാനം സന്ദർശിക്കുക.
മാർച്ച് 22നാണ് സംഘം മണിപ്പൂരിലെത്തുക. കലാപ ബാധിത മേഖലകളിലെ ഇപ്പോഴത്തെ സ്ഥിതി സംഘം പരിശോധിക്കും. ജനജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെ വിലയിരുത്തും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ. വി. വിശ്വനാഥൻ, വിക്രം നാഥ്, എൻ.കെ. സിങ് എന്നിവരും സംഘത്തിലുണ്ടാകും.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. നേരത്തെ കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി നേരത്തെ രൂപം നൽകിയിരുന്നു.
ജമ്മു കാശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്ത്വത്തിലുള്ള സമിതിയിൽ ജസ്റ്റിസ് ശാലിനി ജോഷി, ജസ്റ്റിസ് ആശാ മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ. ഈ സമിതി നൽകിയ റിപ്പോർട്ട് കോടതി പരിഗണിക്കുകയും ചെയ്തിരുന്നു.
TAGS: NATIONAL | SUPREME COURT
SUMMARY: Supreme court justice team to visit Manipur on 22



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.